Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദ്യാബാലന്‍ ഇനി കാന്‍ ഫിലിം ഫെസ്റ്റ്‌ ജ്യൂറി അംഗം

24 APRIL 2013 06:26 AM IST
മലയാളി വാര്‍ത്ത.

പ്രശസ്‌ത സിനിമാതാരം വിദ്യാ ബാലന്‍ അറുപത്തിയാറാമത്‌ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ജ്യൂറി അംഗമാകുന്നു. അഭിനേത്രി എന്ന നിലയില്‍ വളരെ പ്രശംസ പിടിച്ചു പറ്റിയ വിദ്യാ ബാലന്‌ രാജ്യാന്ദര തലത്തില്‍ ലഭിക്കുന്ന മറ്റൊരു അംഗീകാരം കൂടിയാണ ഇത്‌. ഇന്ത്യന്‍ സിനിമ നൂറാം വാര്‍ഷികം ആഷോഷിക്കുന്ന വേളയില്‍കൂടിയാണ്‌ വിദ്യാബാലന്‍ കാന്‍ഫെസ്റ്റില്‍ എത്തുന്നത്‌.
മലയാളിയായ വിദ്യാബാലന്‍ ജനിച്ചത്‌ പാലക്കാട്ടാണെങ്കിലും പഠിച്ചതും വളര്‍ന്നതും മുംബൈയിലായിരുന്നു. മ്യൂസിക്‌ ആല്‍ബങ്ങളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചു കൊണ്ടാണ്‌ വിദ്യാബാലന്‍ കലാജീവിതം ആരംഭിച്ചത്‌. 1995ല്‍ ടെലികാസ്റ്റ്‌ ചെയ്‌ത ഹം പഞ്ച്‌ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ്‌ വിദ്യ അഭിനയം തുടങ്ങിയത്‌. വിദ്യാ ബാലന്‍ ആദ്യമായി സിനിമയിലഭിനയിച്ചത്‌ ബംഗാളി ചിത്രത്തിലാണ്‌. പിന്നീടാണ്‌ ഹിന്ദി സിനിമാലോകത്തേക്കെത്തുന്നത്‌. ലഗേ രാഹാനി മുന്നാഭായി വിദ്യാ ബാലന്‌ ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. സില്‍ക്ക്‌ സ്‌മിതയുടെ ജീവിതം ആസ്‌പദമാക്കിയെടുത്ത സിനിമയായ ഡെര്‍ട്ടി പിക്‌ചറിലെ അഭിനയത്തിന്‌ വിദ്യാ ബാലന്‌ ദേശീയപുരസ്‌കാരം ലഭിച്ചു.

2012ല്‍ സിനിമാനിര്‍മ്മാതാവായ സിദ്ധാര്‍ത്ഥ്‌ റോയ്‌ കപൂറിനെ വിവാഹം കഴിച്ചു.


വിദ്യാ ബാലന്‌ പുറമേ ലൈഫ് ഒഫ് പൈ എന്ന ചിത്രത്തിന്റെ സംവിധായകനായ ആങ്‌ ലീയും വരുന്ന കാന്‍ ജ്യൂറിയിലുണ്ട്‌. ഒന്‍പത്‌ പേരടങ്ങുന്ന ജ്യൂറിയുടെ അധ്യക്ഷന്‍ സ്റ്റീഫന്‍ സ്‌പില്‍ബെര്‍ഗാണ്‌. മേയ്‌ 25 മുതല്‍ 26 വരെ നടക്കുന്ന കാന്‍ഫിലിം ഫെസ്റ്റിവലില്‍ 19 ചിത്രങ്ങളാണ്‌ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; എം.എ നിഷാദിൻ്റെ തിരക്കഥ; ജെറി അമൽദേവിൻ്റെ സംഗീതം!!!  (13 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (22 minutes ago)

  കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽക്കാല പച്ചക്കറി കൃഷികൾ വിളവെടുത്തു...  (26 minutes ago)

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു... വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ  (34 minutes ago)

ഓഹരി വിപണിയിൽ ഇടിവ്‌....  (40 minutes ago)

എൽനിനോ പ്രതിഭാസം ജൂൺ-ജൂലായിൽത്തന്നെ രൂപപ്പെടാം... രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം  (59 minutes ago)

ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....  (1 hour ago)

132-ാം സ്ഥാപക ദിനത്തിൽ 22 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പഞ്ചാബ് നാഷണൽ ബാങ്ക്  (1 hour ago)

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.,..‌  (1 hour ago)

വീട്ടിലെ മുറിയിൽ കയറി 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് 20കാരൻ ആത്മഹത്യ ചെയ്തു; രണ്ട് മുറികളിലായി മൃതദേഹം; നിലവിളിച്ച് വീട്ടുകാർ  (1 hour ago)

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും...  (2 hours ago)

ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുന്നു....  (2 hours ago)

.മലയാളിയായ നിയമവിദ്യാർത്ഥി കൊൽക്കത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു...  (2 hours ago)

കോഴിക്കോട് പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ  (2 hours ago)

ആഗ്രഹസാഫല്യങ്ങളിലേക്കും വലിയ വിജയങ്ങളിലേക്കും നയിക്കുന്ന  (3 hours ago)

Malayali Vartha Recommends