ഷൂട്ടിങ് സെറ്റിൽ നിന്ന് ഫ്‌ളാറ്റിലെത്തിയ തമിഴ് നടിയെ കണ്ടെത്തിയത് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ

പ്രശസ്‌ത തമിഴ് സീരിയല്‍ നടി റിയ മിക്ക ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വാളസക്കരത്തെ വീട്ടിലാണ് നടിയെ സീലിങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയയുടെ കാരണം ഇനിയും വ്യക്തമല്ല. പോലീസ് അന്വേഷണം തുടരുകയാണ്. വരും ദിവസങ്ങളില്‍ ഇതിനൊരു വ്യക്തത ലഭിക്കും.
കഴിഞ്ഞ നാലു മാസമായി സഹോദരനോടൊപ്പമാണ് നടി വളസക്കരത്ത് ശ്രീദേവി അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് സഹോദരന്‍ പറയുന്നത് ഇങ്ങനെ: ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് അതീവ ദുഃഖിതയായിട്ടാണ് റിയ ചൊവ്വാഴ്ച വീട്ടില്‍ മടങ്ങി എത്തിയത്. എന്തോ ഒരു സങ്കടം നടിയെ അലട്ടിയിരുന്നു.
തൊട്ടടുത്ത ദിവസം രാവിലെ (ബുധനാഴ്ച ) റിയയുടെ ആണ്‍ സുഹൃത്ത് ദിനേഷ് ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നടിയുടെ പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ഇയാള്‍ അപ്പാര്‍ട്ട്മെന്റില്‍ എത്തുകയായിരുന്നു. മുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു. അപ്പോഴാണ് സീലിങ്ങില്‍ തൂങ്ങിയ നില്‍ക്കുന്ന നിലയില്‍ താരത്തിനെ കണ്ടത്. റിയയുടെ ആത്മഹത്യയെ കുറിച്ചുള്ള പോലീസ് അന്വേഷണം നടന്നു വരുകയാണ്.
അതേസമയം കാമുകന്‍ ദിനേശ് ഇടയ്ക്ക് ഈ ഫ്‌ളാറ്റിലേക്ക് വന്നിരുന്നതായും ഇരുവരും തമ്മില്‍ വഴക്കുണ്ടായതുമായാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ദിസേിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റിയാമികയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് കാമുകനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു. എന്നാല്‍ മരണം സംഭവിക്കുമ്പോൾ താന്‍ വീട്ടില്‍ ഇല്ലായിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ബാംഗ്ലൂരിലുള്ള റിയാമികയുടെ മാതാപിതാക്കളും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.
ടെലിവിഷന്‍ സീരിയലുകളില്‍ സഹനടിയായും ചില സിനിമകളിലും റിയാ മിക അഭിനയിച്ചിട്ടുണ്ട്. കുന്ദ്രത്തിലെ കുമരന്ക്ക് കൊണ്ടാട്ടം, എക്‌സ് വീഡിയോസ് തമിള്‍ മൂവി തുടങ്ങിയ സിനിമകളിലൂടെയാണ് റിയാ മിക സിനിമയില്‍ ഇടംപിടിക്കുന്നത്.
https://www.facebook.com/Malayalivartha