എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്... മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ... അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം; മകന്റെ കണ്ണുനീരിന് മുന്നിൽ നിസ്സഹായതയോടെ നടി സേതുലക്ഷ്മി

മകന്റെ കണ്ണുനീരിന് മുന്നിൽ നിസ്സഹായതയോടെ നടി സേതുലക്ഷ്മി. 'അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..'
എന്ന് മകന്‍ പറയുമ്പോള്‍ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി. നിങ്ങള്‍ വിചാരിച്ചാലേ ഈ സങ്കടത്തിന് പരിഹാമാകൂ. ഞാന്‍ കൂട്ടിയാല്‍ കൂടുന്നതല്ല ഈ തുക. ഗതികേടുകൊണ്ടാണ് നിങ്ങളുടെ മുന്നില്‍ യാചനയുമായി എത്തിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫെയ്‌സ്ബുക്കില്‍ ലൈവുമായി എത്തിയാണ് സേതുലക്ഷ്മി കാര്യങ്ങള്‍ വ്യക്തമാക്കിയത്. മഞ്ജുവാര്യര്‍ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന ഹൗ ഓള്‍ഡ് ആര്‍യുവില്‍ സേതുലക്ഷ്മി മികച്ച വേഷം ചെയ്തിരുന്നു.
ഇപ്പോള്‍ സീരിയലുകളില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ഓപ്പറേഷനു വേണ്ട തുക കണ്ടെത്താന്‍ തനിക്കാവില്ലെന്നാണ് അവര്‍ പറയുന്നത്. നിങ്ങളുടെ കയ്യിലാണ് എന്റെ മകന്റെ ജീവനെന്നും അവര്‍ കരഞ്ഞു പറയുന്നു. വിഡിയോ കാണാം. ഫോണ്‍ നമ്പര്‍ 9567621177. മകന്റെ ദുരിതത്തിന് ആശ്വാസം തേടി നടി സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവിലൂടെയാണ് മകനെ രക്ഷിക്കണമെന്ന അപേക്ഷയുമായി നടി രംഗത്തെത്തിയത്. പത്ത് വര്‍ഷമായി മകന്‍ രോഗാവസ്ഥയിലാണ്. വൃക്ക രണ്ടും ദുര്‍ബലമാണ്. ഉടന്‍ മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ രക്ഷപെടുകയുള്ളു. രണ്ട് ചെറിയ കുട്ടികളാണ് മകന്.
https://www.facebook.com/Malayalivartha