ഓണ്‍ലൈന്‍ ഷോപ്പിംഗിലെ ഓര്‍ഡര്‍ കണ്ട് സോനാക്ഷി ഞെട്ടിപ്പോയി
ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് ഒടുവില്‍ അബദ്ധം പറ്റുന്നത് വിരളമല്ല. അതേ അവസ്ഥയാണ് സോനക്ഷി സിന്‍ഹയ്ക്കും ഉണ്ടായത്.
18,000 രൂപ വില വരുന്ന ബോസ്സ് ഇയര്‍ഫോണാണ് താരം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍, സോനാക്ഷിയ്ക്ക് ലഭിച്ചതാകട്ടെ തുരുമ്ബ് പിടിച്ച ഒരു ഇരുമ്ബ് കഷ്ണവും.
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ നിന്നാണ് താരം ഇയര്‍ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. പറഞ്ഞ സമയത്ത് തന്നെ മനോഹരമായി പാക്ക് ചെയ്ത കവര്‍ സോനാക്ഷിയ്ക്ക് ലഭിച്ചു. എന്നാല്‍, അതിനുള്ളില്‍ ഇരുമ്ബ് കഷണം ആയിരുന്നു എന്ന് മാത്രം.
ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ തട്ടിപ്പിനിരയായ സംഭവം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരിക്കുന്നത്.
'ഹേയ് ആമസോണ്‍ നോക്കൂ, ഞാന്‍ ഓര്‍ഡര്‍ ചെയ്ത ബോസ് ഇയര്‍ഫോണിന് പകരം എനിക്കെന്താണ് ലഭിച്ചിരിക്കുന്നതെന്ന്. വളരെ മനോഹരമായി പാക്ക് ചെയ്തിരിക്കുന്ന, തുറക്കാത്ത, കാണാന്‍ ഭംഗിയുള്ള ഒരു ബോക്സ്. പക്ഷേ, അത് പുറത്ത് മാത്രം. മാത്രമല്ല നിങ്ങളുടെ കസ്റ്റമര്‍ കെയറിലുള്ളവര്ക്ക് സഹായിക്കണമെന്നില്ല. അവര്‍ക്ക് സംസാരിക്കാന്‍ പോലും താത്പര്യമില്ലെന്നതാണ് ഏറ്റവും കഷ്ടം' സോനാക്ഷി ട്വിറ്ററില്‍ കുറിച്ചു.
18,000 രൂപയ്ക്ക് ആരെങ്കിലും പുതിയ തിളങ്ങുന്ന ചവറ് സാധനം വാങ്ങുമോ? (അതെ, ഇതൊരു സ്റ്റീല്‍ കഷ്ണമാണ്). വിഷമിക്കണ്ട, ഞാനാണ് വില്‍ക്കുന്നത്, ആമസോണ്‍ അല്ല. അതുകൊണ്ട് നിങ്ങള്‍ക്ക് എന്താണോ ഓര്‍ഡര്‍ ചെയ്തത് അത് തന്നെ ലഭിക്കുമെന്ന് സോനാക്ഷി പരിഹാസത്തോടെ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
ഓര്‍ഡര്‍ ചെയ്ത സാധനം കിട്ടാത്തതിനെ തുടര്‍ന്ന് കസ്റ്റമര്‍ കെയറുമായി സംസാരിക്കാന്‍ സോനാക്ഷി ശ്രമം നടത്തിയിരുന്നു.
എന്നാല്‍ കസ്റ്റമര്‍ കെയര്‍ സ്റ്റാഫിന് തന്നോട് സംസാരിക്കാന്‍ താല്പര്യമില്ലെന്നാണ് പറഞ്ഞതെന്നും സൊനാക്ഷി പറയുന്നു.
https://www.facebook.com/Malayalivartha