പുരസ്കാരം ഏറ്റുവാങ്ങിശേഷം രണ്‍വീര്‍ പറഞ്ഞത് കേട്ട് നിറകണ്ണുകളോടെ ദീപിക
സ്റ്റാര്‍ സ്ക്രീന്‍ പുരസ്കാരം ഏറ്റുവാങ്ങി രണ്‍വീര്‍ പറയുന്ന വാക്കുകളും അതുകേട്ട ശേഷം നിറകണ്ണുകളോടെയുള്ള ദീപികയുടെ സ്നേഹപ്രകടനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച, സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് ചിത്രത്തിലെ പ്രകടനത്തിന്, ഈ വര്‍ഷത്തെ സ്റ്റാര്‍ സ്ക്രീന്‍ പുരസ്കാരം രണ്‍വീറിന് ലഭിച്ചിരുന്നു. ചിത്രത്തില്‍ അലാവുദീന്‍ ഖില്‍ജി എന്ന വില്ലന്‍ കഥാപാത്രമായാണ് ചിത്രത്തില്‍ രണ്‍വീര്‍ പ്രത്യക്ഷപ്പെട്ടത്.
പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് രണ്‍വീര്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തത്. ദീപികയും സദസില്‍ ഉണ്ടായിരുന്നു.
'സിനിമയില്‍ എനിക്ക് റാണിയെ കിട്ടിയില്ല. പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്കെന്റെ രാജ്ഞിയെ ലഭിച്ചു.
ബേബി, ഐ ലവ് യൂ. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഞാന്‍ എന്തൊക്കെ നേടിയോ, അതെല്ലാം നീ തന്ന പിന്തുണകൊണ്ടാണ്. എല്ലാത്തിനും നന്ദി. ഐ ലവ് യൂ.'രണ്‍വീറിന്റെ വാക്കുകള്‍ കേട്ട് സന്തോഷത്താല്‍ ദീപികയുടെ കണ്ണുനിറഞ്ഞു.
https://www.facebook.com/Malayalivartha