Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

ബാഹുബലിയൊക്കെ സിനിമയില്‍ മാത്രം; പ്രഭാസിന്റെ ഗസ്റ്റ്ഹൗസ് സര്‍ക്കാര്‍ പിടിച്ചെടുത്ത് സീല്‍വെച്ചു

19 DECEMBER 2018 03:51 PM IST
മലയാളി വാര്‍ത്ത

ബാഹുബലിയെന്ന ഒറ്റച്ചിത്രം കൊണ്ട് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. ബാഹുബലി ബ്രഹ്മാണ്ഡ വിജയം നേടിയതോടെ സൂപ്പര്‍താര പരിവേഷമാണ് പ്രഭാസിനിന്ന് ആരാധകര്‍ക്കിടയില്‍. എന്നാല്‍ പ്രഭാസിന്റെ താരപരിവേഷത്തിന് തിരിച്ചടി കിട്ടിയിരിക്കുകയാണിപ്പോള്‍. 

പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് റവന്യൂ അധികൃതര്‍ പിടിച്ചെടുത്തിരിക്കുകയാണ്. റായദുര്‍ഗത്തിലുളള അദ്ദേഹത്തിന്റെ ഗസ്റ്റ് ഹൗസ് സര്‍ക്കാര്‍ പിടിച്ചെടുത്ത് സീല്‍ പതിച്ച് പൂട്ടിയിട്ടു. സര്‍ക്കാര്‍ ഭൂമിയിലാണ് പ്രഭാസ് വീട് വച്ചതെന്നാണ് സൂചന.

പ്രദേശത്തെ മുഴുവന്‍ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ച് വരുന്നതായി സെരിലിംഗംപളളി തഹസില്‍ദാര്‍ വാസുചന്ദ്ര പറഞ്ഞു. സര്‍ക്കാരും സ്വകാര്യ വ്യക്തികളും തമ്മില്‍ 84.3 ഏക്കര്‍ സ്ഥലത്തിനായി തര്‍ക്കം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇരുകൂട്ടരും സ്ഥലത്തിന്റെ അവകാശവാദം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നു

എന്നാല്‍ പ്രദേശത്തെ സ്ഥലം മുഴുവന്‍ സര്‍ക്കാരിന്റേതാണെന്ന് മൂന്ന് മാസം മുമ്പ് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈയ്യടക്കിയ ഭൂമി പിടിച്ചെടുത്തും കെട്ടിടങ്ങള്‍ പൊളിച്ചും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. പ്രഭാസിന്റെ ഗസ്റ്റ് ഹൗസും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. നേരത്തേ നോട്ടീസ് അയച്ചിരുന്നുവെങ്കിലും റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ആരെയും കാണാനായില്ല. തുടര്‍ന്നാണ് വീട് സീല്‍ വച്ച് പൂട്ടിയിട്ടത്.

ബാഹുബലിക്കു ശേഷം അടുത്ത ബിഗ് ബജറ്റ് ചിത്രം സാഹോയുടെ തിരക്കുകളിലാണ് പ്രഭാസിപ്പോള്‍. ഇതിനിടെയാണ് സര്‍ക്കാര്‍ നടപടി. ഹൈദരാബാദിലാണ് സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായിക. ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. അതുകൊണ്ടുതന്നെ പ്രഭാസിന്റെ അടുത്ത ചിത്രമായ സാഹോയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എവിടെടോ താൻ പറഞ്ഞ KSRTC മന്ത്രി ഗണേഷിനെ പഞ്ഞിക്കിട്ട് ജനം..!കേരളത്തിൽ ഹർത്താൽ...! ജോലിക്കെത്തിയവരെ അടിച്ചോടിച്ചു..!  (9 minutes ago)

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (9 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (9 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (9 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (10 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (11 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (11 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (11 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (11 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (12 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (12 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (12 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (12 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (13 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (15 hours ago)

Malayali Vartha Recommends