സണ്ണിയോടൊപ്പം റമ്മി എന്ന ആശയവുമായി യൂസൂ ഗെയിംസ്

ഒരിക്കലെങ്കിലും സണ്ണി ലിയോണിനെ കാണാന്‍ കൊതിക്കാത്തവര്‍ ആരുമില്ല. എന്നാല്‍ ഈ പുതിയ ഓഫര്‍ കണ്ട് ഞെട്ടേണ്ട. ഗെയിമിങ്ങ് രംഗത്തെ മുന്‍നിരക്കാരായ യൂസൂ ഗെയിംസ് പുതിയ കാസിനോ ഗെയിമായ റമ്മി വിത്ത് സണ്ണി അവതരിപ്പിച്ചു. പ്രശസ്ത ചലച്ചിത്രതാരം സണ്ണി ലിയോണ്‍ ആണ് സെലിബ്രിറ്റി പങ്കാളി. പ്രശസ്ത കാര്‍ഡ് ഗെയിമായ ഇന്ത്യന്‍ റമ്മിയെ കൂടുതല്‍ ജനകീയമാക്കുകയാണ് സണ്ണി ലിയോണിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സണ്ണിയോടൊപ്പം റമ്മി എന്ന ഗെയിമിന്റെ ഉദ്ദേശ്യം.
ഇന്ത്യന്‍ റമ്മിയും റമ്മിയുടെ മറ്റു രൂപങ്ങളും സഹൃത്തുക്കള്‍ക്കും കുടംബാംഗങ്ങള്‍ക്കുമൊപ്പം സണ്ണിയോടൊപ്പം റമ്മിയില്‍ ആസ്വദിക്കാം. ഗൂഗിള്‍ പ്ലേ, ആപ്പ് സ്‌റ്റോര്‍, ഫേസ്ബുക്ക് എന്നിവയില്‍ റമ്മി വിത്ത് സണ്ണി ലഭ്യമാണ്. സണ്ണിയോടൊപ്പം റമ്മി പണം ഉപയോഗിച്ചുള്ള കളിയല്ല. കൂടാതെ ലോകമെങ്ങുമുള്ള കളിക്കാര്‍ക്ക് ഇത് പൂര്‍ത്തീകരിക്കാനുമാകും.
സണ്ണി ലിയോണിന്റെ ആരാധകര്‍ക്ക് അവരെ നേരിട്ടു കാണാനും അവരുടെ ഒപ്പുള്ള ഉപഹാരങ്ങള്‍ വാങ്ങാനും കഴിയും.
ഇന്ത്യന്‍ റമ്മി, ബെറ്റ് റമ്മി, െ്രെപവറ്റ് ടേബിള്‍സ്, മിനി ഗെയിംസ് എന്നിവ പരമാവധി ഇന്ത്യക്കാരിലെത്തിക്കാന്‍, മുംബൈയിലെ ഡവലപ്‌മെന്റ് സ്റ്റുഡിയോ ആയ ഗാമിയാനുമായി യൂസൂ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. റമ്മി വിത്ത് സണ്ണിയില്‍ ആരാധകര്‍ക്ക് തനിക്കൊപ്പം പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha