Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ട്രോളുകള്‍ ഉണ്ടാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നു...എനിക്ക് ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫാ, ഞാന്‍ പൊളിക്കുമെന്ന് മഞ്ജു വാര്യര്‍

24 DECEMBER 2018 06:42 PM IST
മലയാളി വാര്‍ത്ത

ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തിയ താരമാണ് മഞ്ജു വാര്യര്‍. ശക്തമായ കഥാപാത്രമാണ് ഒടിയനിലേ പ്രഭ എന്ന കഥാപാത്രം. മാണിക്യാ കുറച്ച് കഞ്ഞിയെടുക്കട്ടേ?' ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മാണിക്യനോട് മഞ്ജു വാര്യരുടെ പ്രഭ ചോദിക്കുന്ന ഡയലോഗാണിത്. സന്ദര്‍ഭത്തിന് വിപരീതമായ ഡയലോഗ് ആണിതെന്നായിരുന്നു പരക്കെയുണ്ടായ വിമര്‍ശനം. എന്നാല്‍, ഈ ട്രോളിനെയെല്ലാം ഏറ്റെടുത്തിരിക്കുകയാണ് മഞ്ജു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഈ ഡയലോഗിനെ കുറിച്ച് പറയുന്നത്.

എനിക്ക് ആറ്റുനോറ്റ് കിട്ടിയ ഒരു തഗ് ലൈഫാണിതെന്നും ഇത് ഞാന്‍ പൊളിക്കുമെന്നുമാണ് മഞ്ജു പറയുന്നത്. മോഹന്‍ലാല്‍ പറഞ്ഞത് പോലെ ഒരു പാവം കൊച്ചു സിനിമയാണ് ഒടിയനെന്നാണ് മഞ്ജുവിന്റെ പക്ഷം.


മഞ്ജുവിന്റെ വാക്കുകള്‍:

ശക്തമായ കഥാപാത്രമാണ് ഒടിയനിലേത്. പ്രഭ എന്ന കഥാപാത്രത്തിന് ഡയലോഗ് കുറവാണെങ്കിലും ശക്തമായ വാക്കുകളാണ് പറയുന്നത്. അതിന് നന്ദി പറയേണ്ടത് ശ്രീകുമാര്‍ സാറിനും തിരക്കഥാകൃത്ത് ഹരി സാറിനുമാണ്.
ഒരു സിനിമ കാണുമ്പോള്‍ ആര്‍ക്കാണെങ്കിലും ഒരു അഭിരുചിയുണ്ടാകും. അതിനനുസരിച്ച് അഭിപ്രായം ഉണ്ടാകും. അതിനെ പൂര്‍ണമായും മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതില്‍ നിന്ന് നമുക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.
കുറച്ച് കഞ്ഞിയെടുക്കട്ടെ മാണിക്യാ…എന്ന ഡയലോഗിന് കിട്ടിയ ട്രോള്‍ ആസ്വദിച്ചു. ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് എന്നെക്കുറിച്ചുള്ള ട്രോള്‍ ആണ്. എന്നോട് പലരും ഇക്കാര്യം പറഞ്ഞപ്പോള്‍ എനിക്ക് ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫ് ആണ്. ഞാന്‍ പൊളിക്കും എന്നാണ് മറുപടി നല്‍കിയത്. ട്രോളുകള്‍ ഉണ്ടാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നു. ഞാന്‍ ശരിക്കും ആസ്വദിച്ചു.
സാധാരണ സിനിമ കാണുമ്പോള്‍ ആ ഡയലോഗിന് കുഴപ്പം തോന്നില്ല. എന്നാല്‍ ആ ഭാഗം മാത്രം കട്ട് ചെയ്ത് എഡിറ്റ് ചെയ്തപ്പോഴാണ് അര്‍ത്ഥം മാറിയത്. അപാര സെന്‍സ് ഓഫ് ഹ്യൂമര്‍ ഉള്ള ആള്‍ക്കേ ഇങ്ങനെ ട്രോള്‍ ഉണ്ടാക്കാന്‍ കഴിയൂ. ഇപ്പോള്‍ വീട്ടില്‍ വരുന്നവരോടൊക്കെ ചായ എടുക്കട്ടെ എന്നല്ല, കഞ്ഞി എടുക്കട്ടെ എന്നാണ് ചോദിക്കുന്നത്.
ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഇറങ്ങിയ ഒടിയന്‍ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ വിജയമായി ഒടിയന്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (58 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends