നടന്‍ സയ്യിദ് ജഫ്രി അന്തരിച്ചു

പ്രമുഖ ഹിന്ദി - ഇംഗ്ലീഷ് ചലച്ചിത്രതാരം സയ്യിദ് ജഫ്രി (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
മരുമകള്‍ ഷഹീന്‍ അഗര്‍വാളാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇംഗ്ലീഷിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളില്‍ സയ്യിദ് ജഫ്രി അഭിനയിച്ചിട്ടുണ്ട്.
1929 ജനുവരി 8-ന് അവിഭക്ത പഞ്ചാബിലായിരുന്നു സയ്യിദിന്റെ ജനനം. നാടകങ്ങളിലൂടെ സിനിമയിലെത്തിയ സയ്യിദിന് പല പ്രമുഖ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.
സംവിധായകരായ സത്യജിത്ത് റേ, ജയിംസ് ഐവറി, റിച്ചാര്‍ഡ് ആറ്റന്‍ബറോ എന്നീ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദി മാന്‍ ഹു വുഡ് ബി കിംഗ്, ശരതഞ്ച് കെ ഖിദാഡി, മൊഹബത്ത്, ഗാന്ധി, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മധുറാണ് ആദ്യഭാര്യ. ഈ ബന്ധത്തില്‍ സയ്യദിന് മൂന്ന് പെണ്‍മക്കളുണ്ട്. 1965-ല്‍ മധുറില്‍ നിന്ന് വിവാഹമോചനം നേടിയ സയ്യദ് 1980-ല്‍ ജെന്നിഫര്‍ സോറലിനെ വിവാഹം ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha