പ്രേക്ഷകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ കാവ്യ ബ്രേക്കെടുത്തു

പ്രേക്ഷകരുടെ വിശ്വാസം വീണ്ടെടുക്കാനാണ് താന്‍ ബ്രേക്ക് എടുത്തതെന്ന് കാവ്യാമാധവന്‍. 2013ല്‍ താന്‍ അഭിനയിച്ച പല സിനിമകളും പരാജയപ്പെട്ടെന്നും മുമ്പും അങ്ങനെ സംഭവിച്ചുട്ടുണ്ടെങ്കിലും പലരും ചോദിച്ചു എന്തിനാണ് ഈ സിനിമകള്‍ ചെയ്തതെന്ന്. അതോടെ പ്രക്ഷകര്‍ക്ക് തന്നിലുള്ള വിശ്വാസം കുറഞ്ഞന്നെന്ന് തോന്നി. അതുകൊണ്ടാണ് മനപൂര്‍വം ബ്രേക്ക് എടുത്തതെന്ന് താരം പറഞ്ഞു.
സിനിമയാണ് തന്റെ വരുമാന മാര്‍ഗം. എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ ചെയ്താല്‍ സിനിമ ഇല്ലാതാകുന്ന അവസ്ഥയാകും. അത് മുന്നില്‍ കണ്ടാണ് ബ്രേക്ക് എടുത്തത്. ഇടവേളയ്ക്ക് ശേഷം ചെയ്യുന്ന സിനിമ നന്നാകണമെന്ന് ആഗ്രഹമുണ്ടായി. അതുകൊണ്ട് കാത്തിരിപ്പ് നീണ്ടു. പല കഥകളും കേട്ടിട്ടും ഇഷ്ടമായില്ല. ഗദ്ദാമയും പെരുമഴക്കാലവും പോലുള്ള കഥകള്‍ വേണം. എങ്കിലേ അഭിനയിക്കൂ. പിന്നെ സ്വന്തം ബിസിനസിന്റെ ചില തിരക്കുകളുമുണ്ട്. ഷീ ടാക്‌സി ഒരുപാട് പ്രതീക്ഷിച്ച് ചെയ്തതാണ് പക്ഷെ, ഫലിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha