മമ്മൂട്ടി നിര്‍മ്മാതാവിന് നഷ്ടപരിഹാരം നല്‍കി

1987 കാലഘട്ടത്തിലാണ് സംഭവം. കാലം മാറി കഥ മാറി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വൈകിയെത്തിയ മമ്മൂട്ടി നിര്‍മ്മാതാവിന് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. തുടര്‍ച്ചയായ പരാജയങ്ങളിലൂടെ മമ്മൂട്ടിയുടെ കരിയര്‍ തന്നെ പ്രതിസന്ധിയിലായ കാലഘട്ടം. ഒടുവില്‍ മമ്മുട്ടിക്ക് പിടിവള്ളിയെന്നോണം ന്യൂഡല്‍ഹി വന്‍ വിജയമായി. ന്യൂഡല്‍ഹിക്ക് ശേഷം പതിനാറ് ചിത്രങ്ങള്‍ക്കാണ് മമ്മൂട്ടി ഡേറ്റ് നല്‍കിയത്.
ടി.ഇ വാസുദേവന്‍ നിര്‍മ്മിച്ച് എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കാലം മാറി കഥ മാറി എന്ന ചിത്രത്തിനും താരം ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷുട്ടിംഗ് തുടങ്ങിയിട്ടും മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയിരുന്നില്ല. അന്നത്തെ തിരക്കേറിയ താരങ്ങളായിരുന്ന ലാലു അലക്‌സ്, തിലകന്‍, മാള, ശോഭന തുടങ്ങിയവര്‍ മമ്മൂട്ടിക്ക് വേണ്ടി ലൊക്കേഷനില്‍ കാത്തിരിക്കേണ്ടി വന്നു.
മമ്മൂട്ടി സമയത്ത് എത്തിച്ചേരാത്തതിനെ തുടര്‍ന്ന് നിര്‍മ്മാതാവിന് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. തുടര്‍ന്ന് ലൊക്കേഷനില്‍ എത്തിയ മമ്മൂട്ടിയോട് നിര്‍മ്മാതാവ് വാസുദേവന്‍ ഷുഭിതനായി. താങ്കള്‍ കാരണമുണ്ടായ ഒന്നര ലക്ഷം രൂപയുടെ നഷ്ടം തന്നേ മതിയാകൂ എന്ന് നിര്‍മ്മാതാവ് കട്ടായം പറഞ്ഞു. ഇതോടെ ബാഗില്‍ കരുതിയിരുന്ന ചെക്ക് എടുത്ത് മമ്മൂട്ടി അപ്പോള്‍ തന്നെ ഒന്നര ലക്ഷം രൂപ നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























