ആ വിഷുവിന് പറഞ്ഞത് സത്യമായി... 45 വയസിന്റെ പ്രവചനം

മലയാളികളെ ഏറെ സങ്കടത്തിലാക്കി പോയ താരമാണ് കലാഭവന്‍ മണി. 45 ആം വയസില്‍ മണി ഈ ലോകത്തോട് വിടപറഞ്ഞു.
2007 ലെ വിഷുക്കാലത്ത് കലാഭവന്‍ മണി പറഞ്ഞത് ഇപ്പോള്‍ ഫലിച്ചു. കുടുംബത്തോടൊപ്പം സൂര്യ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മണി ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മണിയോടൊപ്പം ഭാര്യ നിമ്മിയും മകള്‍ ലക്ഷ്മിയുമുണ്ടായിരുന്നു.
ഭാര്യയും മകളുമൊത്ത് വളരെ അപൂര്‍വ്വം സമയത്തേ ഉണ്ടാവാറുള്ളൂ. എറണാകുളത്തോ പാലക്കാട്ടോ കോട്ടയത്തോ ഒക്കെയാണെങ്കില്‍ ഞാന്‍ എന്റെ വീട്ടിലേക്ക് ദിവസവും വന്നുപോകും. ഭാര്യ നിമ്മിയെയുംകൊണ്ട് ഒരുപാട് സ്ഥലങ്ങളിലൊന്നും പോകാന്‍ പറ്റാറില്ല. ഒരു സിനിമാ നടന്റെ പരിമിതിയാണത്. എന്നാലും ഞാന്‍ ഭാര്യയ്ക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്, ഒരു 40-45 വയസ്സ് കഴിഞ്ഞാല്‍ ഞാന്‍ നിന്റെ അടുത്ത് തന്നെയുണ്ടാവും. എവിടെയും പോവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























