റഹ്മാന്‍ ഉടനൊന്നും മലയാളത്തിലേക്കില്ല

ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പായ 36 വയതിനിലെ ഹിറ്റായതോടെ റഹ്മാന്റെ ശ്രദ്ധ മുഴുവന്‍ തമിഴ് സിനിമയിലാണ്. അടുത്തെങ്ങും മലയാളത്തില്‍ അഭിനയിക്കില്ലെന്ന് താരം പറഞ്ഞു. ഈ വര്‍ഷം നാല് സിനിമകള്‍ ചെയ്യാനുണ്ട്. ധ്രുവങ്കള്‍, 16, പകിടിയാട്ടം, കുട്രമേ ദണ്ഡന. ധ്രുവങ്കള്‍ 21 വയസുള്ള പയ്യനാണ് സംവിധാനം ചെയ്യുന്നത്. കാര്‍തിക്. ആദ്യ സിനിമയാണെങ്കിലും ഒരു ഇരുപത് ചിത്രങ്ങള്‍ ചെയ്ത മിടുക്കുണ്ട് അയാള്‍ക്ക്. ചിലര്‍ കഥ പറഞ്ഞ് നമ്മളെ കരയിക്കും എന്നാല്‍ ലൊക്കേഷനില്‍ അവര്‍ കാട്ടിക്കൂട്ടുന്നത് കണ്ട് നമ്മള്‍ കരയും. പക്ഷെ, കാര്‍തിക് അങ്ങനെയല്ല.
റഹ്മാന്‍ ഒരുപാട് പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് പകിടിയാട്ടത്തിലും എന്തിനാണ് ചൊലീസ് ആകുന്നതെന്ന് പലരും ചോദിച്ചു. പക്ഷെ, കഥ കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അതുകൊണ്ടാണ് അഭിനയിച്ചത്. ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന പൊലീസുകാരനാണത്. തന്റെ സംശയങ്ങള്‍ക്കെല്ലാം സംവിധായകനും മറ്റ് അംഗങ്ങള്‍ക്കും കൃത്യമായ മറുപടി ഉണ്ടായിരുന്നു. അതിനര്‍ത്ഥം അവര്‍ കൃത്യമായ പ്ലാനിംഗോടെയാണ് സിനിമയെ സമീപിക്കുന്നു എന്നതാണ്.
ധ്രുവങ്കള്‍ 16ല്‍ ചെറുപ്പക്കാരനായും 55 വയസുകാരനായുമാണ് പ്രത്യക്ഷപെടുന്നത്. ഇത്തരത്തിലുള്ള എക്‌സൈറ്റ്‌മെന്റുകളാണ് ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം പ്രധാനം. മലയാളത്തില്‍ അവസാനം ചെയ്ത എന്റെ സത്യാന്വേഷണ പരീക്ഷകളിലും നല്ല വേഷമായിരുന്നു. പക്ഷെ, പടം തിയറ്ററുകളില്‍ എത്തിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























