ധനുഷ് വീണ്ടും മലയാളത്തിലേക്ക്

തമിഴകത്തിന്റെ പ്രിയതാരം ധനുഷ് വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ദീപു കരുണാകരന്‍ ചിത്രം 'കരിങ്കുന്നം സിക്‌സസ് ' എന്ന ചിത്രത്തിലാണ് ധനുഷ് അതിഥി താരമാകുന്നത്. പ്രിഥ്വിരാജിനെ ആയിരുന്നുവത്രേ ഈ അതിഥി വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് പക്ഷേ തിരക്കുകള്‍ മൂലം അദ്ദേഹത്തിന് സിനിമയുമായി സഹകരിക്കാന്‍ കഴിഞ്ഞില്ല. ഇതിനേ തുടര്‍ന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ധനുഷിനെ സമീപിക്കുന്നത്. സ്‌ക്രിപ്റ്റ് കേട്ടു കഴിഞ്ഞ ധനുഷ് അഭിനയിക്കാമെന്നു സമ്മതിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇത് രണ്ടാം തവണയാണ് ധനുഷ് ഒരു മലയാള സിനിമയില്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നത്. മമ്മൂട്ടിയും ദിലീപും ഒന്നിച്ച 'കമ്മത്ത് & കമ്മത്ത് ' എന്ന തോംസണ്‍. കെ. തോമസ് ചിത്രത്തില്‍ ഒരു ഗാന രംഗത്തില്‍ ധനുഷ് ഇതിനു മുന്‍പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സെന്‍ട്രല്‍ ജയിലിലെ തടവുകാരെ പരിശീലിപ്പിക്കുന്ന ഒരു വോളിബോള്‍ കോച്ച് ആയാണ് മഞ്ജു വാര്യര്‍ 'കരിങ്കുന്നം സിക്‌സസ്'ല്‍ അഭിനയിക്കുന്നത്. അനൂപ് മേനോന്‍ നായകനാകുന്ന സിനിമയില്‍ ലെന, സുരാജ് വെഞ്ഞാറമൂട്, ഇര്‍ഷാദ്, ബാബു ആന്റണി, സുദേവ് നായര്‍, മണിയന്‍ പിള്ള രാജു, സുധീര്‍ കരമന, ജേക്കബ് ഗ്രിഗറി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനുഷ് അഭിനയിക്കുന്ന രംഗങ്ങള്‍ ഈ മാസം അവസാനം തിരുവനന്തപുരത്ത് വച്ചു ചിത്രീകരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























