ദുല്‍ഖറിനൊപ്പം സൗഭിന്റെ സെല്‍ഫി വൈറലാകുന്നു

പല തരത്തിലുള്ള സെല്‍ഫികളുടെയും കൂട്ടത്തില്‍ ഒരു സ്‌റ്റൈലന്‍ സെല്ഫി. സൗബിന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറാക്കിയിരിക്കുന്ന പോലൊരു സെല്‍ഫി ആദ്യമായിട്ടാണ് ഒരു പ്രൊഫൈല്‍ പിക്ചരില്‍ കാണുന്നത്.ദുല്‍ഖറിനൊപ്പമുള്ള സെല്‍ഫി മറ്റ്‌സിനിമാ പ്രമോഷന്‍ പേജുകള്‍ ഏറ്റെടുത്തതോടെ ഫേസ്ബുക്കില്‍ വൈറലാകുകയാണ്.സിനിമിലെ ഒരു രംഗം കാണുന്നതുപോലെ രസകരമാണ് നാല് സെല്‍ഫികള്‍ കോര്‍ത്തിണക്കിയ സൗബിന്റെ പ്രൊഫൈല്‍ പിക്ചര്‍.
ഈ സെല്‍ഫി പുറത്ത് വന്നിരിയ്ക്കുന്നത് കലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ്. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിനും ഒരു പ്രധാന വേഷംചെയ്യുന്നുണ്ട്. നേരത്തെ ചാര്‍ലി എന്ന ചിത്രത്തിലും സൗബിനും ദുല്‍ഖറും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























