മഞ്ജുവാര്യയെ പോലുള്ളവരുടെ കൂടെ അഭിനയിച്ചാല്‍ നന്നാവും:ചാക്കോച്ചന്‍

മഞ്ജുവാര്യരെയും ഇന്ദ്രജിത്തിനെയും പോലുള്ള നല്ല ആര്‍ടിസ്റ്റുകള്‍ക്കൊപ്പം അഭിനയിച്ചാല്‍ നമ്മളും നന്നാവുമെന്ന് ചാക്കോച്ചന്‍. വേട്ടയിലെ ചാക്കോച്ചന്റെ പ്രകടനത്തിന് നല്ല അഭിപ്രായം ലഭിച്ചപ്പോഴാണ് താരം ഇക്കാര്യം പരഞ്ഞത്. ഹൗ ഓള്‍ഡ് ആര്‍ യുവില്‍ അഭിനയിച്ചെങ്കിലും അതിലെ വേഷം ചെറുതായിരുന്നു. പക്ഷെ അതിലെ രാജീവ് വേറിട്ട കഥാപാത്രമായിരുന്നെന്നും ചാക്കോച്ചന്‍ പറഞ്ഞു. മഞ്ജുനായികയായി തിളങ്ങി നിന്നിരുന്ന തൊണ്ണൂറുകളുടെ അവസാനം താനും സിനിമയിലുണ്ടായിരുന്നെങ്കിലും ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചാക്കോച്ചന്‍ പറഞ്ഞു.
ഒരു സമയത്ത് ചോക്ലേറ്റ് ബോയിയെന്നും ഗ്ലാമര്‍ബോയി എന്നും വിശേഷിപ്പിച്ചിരുന്ന ചാക്കോച്ചന്‍ ഇന്ന് വലിയൊരു മാറ്റത്തിന് തയ്യാറായി. അതിന്റെ തുടക്കമാണ് വേട്ട. നരകയറിയ കുറ്റിത്താടിയും തലമുടിയും വസ്ത്രധാരണവും കറുപ്പ് വീണ മുഖവും എല്ലാം കൊണ്ടും വ്യത്യസ്തമാണ് വേട്ടയിലെ മെല്‍വിന്‍. വേട്ടയിലെ കഥാപാത്രം താന്‍ ചെയ്താല്‍ നന്നാവുമെന്ന് രാജേഷ് പിള്ളയ്ക്ക് തന്നേക്കാള്‍ ആത്മവിശ്വാസം ഉണ്ടായിരുന്നെന്ന് ചാക്കോച്ചന്‍ പറഞ്ഞു. എത്ര ചെറിയ ഷോട്ടായാലും മാറ്റി നിര്‍ത്തി കാര്യം വ്യക്തമായി ധരിപ്പിക്കുമായിരുന്നു.
രാജേഷ്പിള്ളയുടെ സ്വപ്‌ന പ്രൊജക്ടുകള്‍ കുഞ്ചാക്കോ ബോബനും നിവിനും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. രാജേഷിന്റെ അസിസ്റ്റന്റ് മനുവാണ് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷിന്റെ ഭാര്യയായിരിക്കും നിര്‍മാതാവ്. രാജേഷിന്റെ കുടുംബത്തെ സഹായിക്കുക കൂടിയാണ് ഇതിന്റെ ലക്ഷ്യമെന്നും അണിയപ്രവര്‍ത്തകര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























