വിജയ് യേശുദാസ് നായകന്‍, ഭാരതിരാജ പ്രതിനായകന്‍

ഗായകന്‍ വിജയ് യേശുദാസ് നായകനാകുന്നു. പടൈവീരന്‍ എന്ന തമിഴ് ചിത്രത്തിലാണ് നായകനാകുന്നത്. ചിത്രത്തില്‍ സംവിധായകന്‍ ഭാരതിരാജ പ്രതിനായകനാകുന്നു. വിജയ് ആദ്യം അഭിനയിച്ച മാരിയില്‍ വില്ലന്‍ വേഷമാണ് ചെയ്തത്. അത് ധനുഷിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു. മണി രത്‌നത്തിന്റെ അസോസിയേറ്റായിരുന്ന ധനരാജശേഖറാണ് ചിത്രം ഒരുക്കുന്നത്. കമ്പം, തേനി ഭാഗത്ത് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. വിജയ് ആസ്‌ത്രേലിയയ്ക്ക് മടങ്ങി. തിരിച്ച് വന്ന ശേഷം ബാക്കി പൂര്‍ത്തിയാക്കും.
മുനീശ്വരന്‍ എന്ന ഗ്രാമീണ യുവാവിന്റെ കഥാപാത്രമാണ് വിജയ്ക്ക്. വിജയ് യും ഭാരതിരാജയും ഒഴികെ ഉള്ളവരെല്ലാം പുതുമുഖങ്ങളാണ്. ഒരു ആക്ടര്‍ എന്ന നിലയില്‍ തനിക്കുള്ള പരിമിതികള്‍ മറികടക്കാന്‍ ഭാരതിരാജ സഹായിച്ചെന്ന് വിജയ് പറഞ്ഞു. മണിരത്‌നത്തിന്റെ രണ്ട് സിനിമകളില്‍ പാടിയപ്പോഴുള്ള പരിചയമായിരുന്നു ധനുമായിട്ട്. പക്ഷെ, ഒരു ദിവസം അയാള്‍ വിജയ് യെ വിളിച്ച് പറഞ്ഞു. ഞാന്‍ നിങ്ങളെ നായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്യുന്നു. തിരക്കഥയും എഴുതിയിട്ടുണ്ട്. ശരിക്കും അത് കേട്ട് താരം ഞെട്ടിപ്പോയി.
കഥ കേട്ട് കഴിഞ്ഞപ്പോ മറ്റൊന്നും ആലോചിച്ചില്ല. അഭിനയം സംഗീതം പോലെ താന്‍ ആസ്വദിക്കുന്നെന്ന് വിജയ് പറഞ്ഞു. സംഗീതം തനിക്ക് ഭ്രാന്താണ്. അതുപോല അഭിനയവും. മലയാളത്തിലും നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കും. മുമ്പ് ചില സിനിമകളില്‍ പാടി അഭിനയിച്ചതല്ലാതെ മറ്റൊന്നും മലയാളത്തില്‍ ചെയ്തിട്ടില്ല. എന്തായാലും മകന്‍ നായകനാകുന്നതില്‍ പിതാവ് യേശുദാസിനും സന്തോഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























