ചുമ്മാ വീട്ടിലിരുന്നാലും ഇഷ്ടമില്ലാത്തത് സ്വീകരിക്കില്ല:സാമന്ത

ചുമ്മാ വീട്ടിലിരുന്നാലും ഇഷ്ടമില്ലാത്ത പ്രോജക്ടില്‍ അഭിനയിക്കില്ലെന്ന് സാമന്ത. തന്റെ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ സീനൊന്നും വേണമെന്ന് നിര്‍ബന്ധമില്ലെന്ന് താരം പറഞ്ഞു. സൂപ്പര്‍ താരങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കും ഒപ്പം അഭിനയിക്കും തന്നെ സംബന്ധിച്ച് സംവിധായകനാണ് വലുത്. അഞ്ചാനില്‍ സൂര്യയ്‌ക്കൊപ്പം അഭിനയിച്ചു. ചിത്രം പരാജയമായിരുന്നു. 24ല്‍ ഡേറ്റ് ആവശ്യപ്പെട്ടത് സംവിധായകന്‍ വിക്രംകുമാറാണ്. അദ്ദേഹത്തിനൊപ്പം മനം എന്ന തെലുങ്ക് ചിത്രത്തില്‍ സാമന്ത അഭിനയിച്ചിട്ടുണ്ട്.
ഒരു ചിത്രത്തിന്റെ വിജയപരാജയം കൃത്യമായി കണക്കാക്കാന്‍ ആര്‍ക്കും പറ്റില്ലെന്നാണ് സാമന്ത പറയുന്നത്. ചില സിനിമകള്‍ പരാജയപ്പെട്ടാലും അത് കൊണ്ട് ധാരാളം നേട്ടങ്ങളുണ്ട്. നല്ല കഥാപാത്രങ്ങള്‍ ചെയ്ത സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ട്. അത് എല്ലാ ആര്‍ടിസ്റ്റുകളുടെയും ജീവിതത്തില്‍ സംഭവിക്കും. ചിലപ്പോള്‍ ആ കഥാപാത്രം കരിയറില്‍ തന്നെ വഴിത്തിരിവാകും. ധനുഷിന്റെ തങ്കമകനില്‍ ഒരു സാധാരണ വീട്ടമ്മയുടെ വേഷമായിരുന്നു സാമന്തയ്ക്ക്. അത്ര പ്രാധാന്യമില്ലതാനും. എന്നാലും അതൊരു വിജയ ചിത്രമായി. അത് കരിയറില്‍ വേറൊരു രീതിയില്‍ ഗുണം ചെയ്തു.
കരിയറിന്റെ പീക്ക് ടൈമില്‍ താരങ്ങള്‍ ഓടി നടന്ന് അഭിനയിക്കുന്നത് സാധാരണമാണ്. എന്നാല്‍ പണം മാത്രമല്ലല്ലോ ജീവിതത്തില്‍ പ്രധാനം. അതുകൊണ്ട് സ്വാധീനിക്കുന്ന തിരക്കഥകളും സംവിധായകരും മാത്രമാണ് സാമന്ത നോക്കുന്നത്. തമിഴിലെയും തെലുങ്കിലെയും യുവ താരങ്ങളുടെ കൂടെ താരം അഭിനയിച്ച് കഴിഞ്ഞു. സൂര്യയെയും വിജയ് യെയും പോലുള്ളവരുടെ ഒന്നിലധികം ചിത്രങ്ങളില്‍ നായികയായി. ഇനി കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























