ജയിലില്‍ കളിച്ചു ചിരിച്ച് കളികള്‍ പഠിപ്പിച്ച് മഞ്ജു വാര്യര്‍

ജയിലില്‍ കളിച്ചു ചിരിച്ച് കളികള്‍ പഠിപ്പിച്ച് മഞ്ജു വാര്യര്‍ എത്തുന്നു. മഞ്ജു വാര്യര്‍ വോളിബോള്‍ പരിശീലകയായി എത്തുന്ന കരിങ്കുന്നം സിക്‌സസിലെ ഗാന രംഗങ്ങളാണ് പുറത്തായത്. ജയിലും പരിസരവുമാണ് പശ്ചാത്തലം.
ആദ്യ വീഡിയോ സോംഗായ ഉലകത്തിന്‍ എന്ന ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് രാഹുല്‍ രാജ് ആണ്. ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്.
ദീപു കരുണാകരന്‍ സംവിധാനം നിര്‍വഹിച്ച കരിങ്കുന്നം സിക്‌സസ് സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ്. മഞ്ജു വാര്യര്‍, അനൂപ് മേനോന്‍, ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട്, ജേക്കബ് ഗ്രിഗറി, ലെന എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് അരുണ്‍ലാല്‍ രാമചന്ദ്രനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























