ആ നരകം ഇഷ്ടമാ... ഭാര്യയുടെ തട്ടമിടാത്ത ഫോട്ടോയുമായി ആസിഫലി വീണ്ടും

യാഥാസ്ഥിതിക വാദികള്‍ക്ക് ചുട്ട മറുപടിയുമായി ആസിഫലി വീണ്ടും. ഭാര്യ തട്ടമിട്ടില്ലെന്നുകാട്ടി നടന്‍ ആസിഫ് അലിയെ കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്ക് മുസ്ലീം യാഥാസ്ഥിതികര്‍ ഒറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്ക് മറുപടിയായി ഭാര്യ തട്ടമിടാത്ത ഒരു ഫോട്ടോ കൂടി ആസിഫ് അലി പോസ്റ്റ് ചെയ്തു.
തട്ടമിട്ടില്ലെങ്കില്‍ നരകത്തില്‍ പോകുമെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞാണ് ആസിഫ് അലിയെ ഒരുകൂട്ടര്‍ കടുത്ത വിമര്‍ശനത്തിന് ഇടായാക്കിയത്. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

പല പ്രമുഖരും ആസിഫ് അലിക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആസിഫ് തന്റെ പുതിയ കുടുംബചിത്രം പുറത്തുവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























