ഇവന്റെയൊക്കെ കരണം അടിച്ച് പൊട്ടിക്കണം... ആരാധനെ നിര്‍ത്തിപ്പൊരിച്ച് യുവ സീരിയല്‍താരം

ആരാധകനെ കണക്കറ്റ് പരിഹസിച്ചുകൊണ്ട് യുവ സീരിയല്‍ താരവും മോഡലുമായ ആമി. ഇവന്റെയൊക്കെ കരണം അടിച്ച് പൊട്ടിക്കണമെന്നാണ് ആമി സഹികെട്ട് പറയുന്നത്. ഫേസ്ബുക്കില്‍ തുടര്‍ച്ചായി അയച്ച സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ചു ഒരാരാധകന്‍ നടത്തിയ അതിക്രമത്തിനാണ് താരം മറുപടി പറഞ്ഞത്.
ആരാധകന്‍ കേള്‍ക്കാന്‍ കൊള്ളാത്ത ചീത്ത വീളിച്ചതോടെയാണ് ആമി രംഗത്തെത്തിയത്. ആരാധകന്‍ അയച്ച അശ്ലീല ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വാളില്‍ പോസ്റ്റ് ചെയ്തു നടി ശക്തമായി പ്രതികരിച്ചിരിക്കുകയാണ്.
നടിക്കു നാല്‍പ്പത്തി മൂന്ന് സന്ദേശങ്ങള്‍ അയച്ചിട്ടും മറുപടി കൊടുക്കാതിരുന്നതായിരുന്നു ആരാധകനെ പ്രകോപിപ്പിച്ചത്. ഇങ്ങനെ മെസേജ് ചെയ്യുന്നവനെ എന്തു ചെയ്യണം എന്നു ചോദിച്ചാണു താരം സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തത്. വിവാഹിതരായ പെണ്‍കുട്ടികള്‍ മറുപടി കൊടുത്തില്ലെങ്കിലും ഇന്‍ബോക്‌സില്‍ മെസേജ് അയച്ചുകൊണ്ടിരിക്കും. ആരാധകന്‍ നല്‍കിയ അശ്ലീല സന്ദേശങ്ങള്‍ക്കു താരത്തിന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു. ചിലര്‍ നടിയുടെ പോസ്റ്റിനെ കാര്യമായി തന്നെ എടുത്തു മറുപടി നല്‍കി. എന്നാല്‍ ചിലര്‍ കളിയാക്കിട്ടുമുണ്ട്.
തനിക്കു മാത്രമല്ല പല പെണ്‍കുട്ടികള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകുന്നുണ്ടെന്നും ആമി പറഞ്ഞു. മറുപടി കിട്ടിയിലെങ്കില്‍ താല്‍പര്യം ഇല്ലെന്നു കണ്ടു പിന്മാറണം എന്നും ആമി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























