കസബ തന്നത് മറക്കാന്‍ ആവാത്ത അനുഭവമെന്ന് മക്ബൂല്‍ സല്‍മാന്‍

മമ്മൂട്ടിയുടെ ആരാധകരും കസബയിലെ മറ്റു താരങ്ങളും ആകാംഷയുടെ മുള്‍മുനയിലാണ്. ആ ചിത്രത്തിന്റെ വിജയമാണ് അവരുടെ പ്രതീക്ഷ. ഇന്ന് തിയറ്ററുകളിലെത്തുന്ന കസബയുടെ വിശേഷങ്ങളുമായി നടനും മമ്മൂട്ടിയുടെ സഹോദരപുത്രനുമായ മക്ബൂല്‍ സല്‍മാനും നടി സാഷയും
മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിംകുട്ടിയുടെ മകനാണ് മക്ബൂല്‍ സല്‍മാന്‍. 2012ല്‍ പുറത്തിറങ്ങിയ അസുരവിത്തിലൂടെയാണ് തുടക്കം. നാലുവര്‍ഷമെത്തുന്ന കരിയറില്‍ കസബയിലാണ് ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. അതാണ് പ്രധാനകാര്യം. ഇതിനകം മാറ്റിനി, പറയാന്‍ ബാക്കിവച്ചത്, ഹാങ്ങോവര്‍, അപ്പുറം ബംഗാള്‍ ഇപ്പുറം തിരുവിതാംകൂര്‍, ഒരു കൊറിയന്‍ പടം തുടങ്ങി പത്തിലധികം സിനിമകളില്‍ അഭിനയിച്ചു. വന്‍വിജയങ്ങളുണ്ടായില്ലെങ്കിലും അഭിനയിക്കാന്‍ അറിയുന്ന നടന്‍ എന്ന പേര് മമ്മൂട്ടിയെപ്പോലെ മക്ബൂലിനും കരുത്തായുണ്ട്.
ഗ്ലാമര്‍വേഷത്തില്‍ ഏതറ്റംവരെയും പോകാന്‍ മടിക്കാത്ത നടി സാഷ തമിഴ് സിനിമയിലാണ് തുടങ്ങിയത്. തീ കുളിക്കും പച്ചൈമരം ആയിരുന്നു ആദ്യചിത്രം. മലയാളം റിയാലിറ്റി ഷോ സാഷയ്ക്ക് ജനപ്രീതിയും ആരാധകരുമുണ്ടാക്കിക്കൊടുത്തു. 32 അധ്യായം 24ാം വാക്യം, വരാനിരിക്കുന്ന ഗപ്പി എന്നിവ പ്രധാനചിത്രങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























