ശ്രിത വീണ്ടും തിരിച്ചെത്തുന്നു

ഓര്‍ഡിനറിയിലൂടെ സിനിമാ ലോകത്ത് എത്തിയ ശ്രിത ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
അനു റാം സംവിധാനം ചെയ്യുന്ന ധും എന്ന ചിത്രത്തിലൂടെയാണ് ശ്രിത മടങ്ങിവരുന്നത്. ഷൈന്‍ ടോം ചാക്കോയാണ് ശ്രിതയുടെ നായകന്‍. ബോള്‍ഡായ കഥാപാത്രങ്ങളിലൂടെയാണ് ശ്രിതയുടെ അടുത്ത വരവ്. കോളജ് വിദ്യാര്‍ഥിനിയുടെ വേഷമാണ് ശ്രിതയ്ക്ക്. 2014 ല്‍ പുറത്തിറങ്ങിയ കൂതറ എന്ന ചിത്രത്തിലാണ് ശ്രിത അവസാനമായി അഭിനയിച്ചത്. ആര്‍ജെയും പ്രോഗ്രാം പ്രൊഡ്യൂസറുമായ ദീപക്കാണ് ശ്രിതയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നല്ല പിന്തുണയോടെയാണ് വീണ്ടും തിരിച്ചുവരുന്നതെന്ന് ശ്രിത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























