ഞാന്‍ സുരേഷ് ഗോപിയെ കാണാതെ ഒളിച്ചു നടന്നു

വിജയിക്കുമെന്ന് ഉറക്കെ വിശ്വസിച്ച ചിത്രം പരാജയപ്പെട്ടതോടെ താന്‍ സുരേഷ് ഗോപിയെ ഒളിച്ചു നടന്നതായി സംവിധായകന്‍ ലാല്‍ ജോസ്. രണ്ടാം ഭാവം എന്ന ചിത്രമായിരുന്നു അത്. ലാല്‍ജോസ് സുരേഷ്‌ഗോപി ടീമിന്റെ മികച്ച സിനിമയായിട്ട് കൂടി ബോക്‌സ്ഓഫീസില്‍ പരാജയമായി തീര്‍ന്നു. 2001ല്‍ ആണ് ചിത്രം റിലീസ് ചെയ്തത്. പിന്നീട് ഈ കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രമുണ്ടായിട്ടില്ല.
രണ്ടാം ഭാവം പരാജയപ്പെട്ടപ്പോള്‍ ഒരുപാട് വര്‍ഷം സുരേഷ് ഗോപിയെ കാണാതെ കഴിച്ചുകൂട്ടിയെന്ന് ലാല്‍ജോസ് പറഞ്ഞു. കുറ്റബോധമായിരുന്നു പ്രധാനകാരണമെന്നും ചിത്രം പരാജയമായെങ്കിലും അതില്‍ സുരേഷ് ഗോപിയുടെ അഭിനയം മികവുറ്റതായിരുന്നെന്നും ലാല്‍ ജോസ് വെളിപ്പെടുത്തി.
ഫൊക്കാനയുടെ ഫിംക ഫിലിം അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് ലാല്‍ ജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ രണ്ടാം ഭാവം ഒരു പരാജയമായി കരുതുന്നില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. വ്യക്തിപരമായി അതൊരു ദുരന്തമായിരുന്നെന്നും എന്നാല്‍ അതിനെ ഉന്നതമായ പരിശ്രമത്തില്‍ സംഭവിച്ച ദുരന്തമായി അതിനെ കാണുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























