സംവിധായകനെ തെറിവിളിച്ച സീരിയല്‍ നടിയെ പരിപാടിയില്‍ നിന്ന് പുറത്താക്കി

സംവിധായകനെ തെറിവിളിച്ച സീരിയല്‍ നടിയെ പരിപാടിയില്‍ നിന്ന് പുറത്താക്കി. സംവിധായകന്‍ പ്രസാദ് നൂറനാടിന്റെ 'അലുവയും മത്തിക്കറിയും' പരമ്പരയില്‍ അഭിനയിക്കുന്ന ലക്ഷ്മി പ്രിയയെ ആണ് മോശം പെരുമാറ്റത്തിന്റെ പേരില്‍ ഒഴിവാക്കിയത്. സംവിധായകന്‍ പ്രസാദ് നൂറനാട് തന്നെയാണ് ഇക്കാര്യം കേരള ഓണ്‍ലൈന്‍ ന്യൂസിനോട് പങ്കുവച്ചത്.
രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. 'അലുവയും മത്തിക്കറിയും' ഷൂട്ടിംഗ് ലൊക്കേഷനില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഷൂട്ടിംഗ് കഴിഞ്ഞ ശേഷം തിരിച്ചു പോകാന്‍ നില്‍ക്കുമ്പോള്‍ കാര്‍ എത്താന്‍ വൈകിയതോടെ താരം ദേഷ്യപ്പെട്ടത്. അതേ നേരത്ത് തന്നെ മറ്റു ആര്‍ട്ടിസ്റ്റുകള്‍ക്കായുള്ള വാഹനമെത്തി. എന്നാല്‍ തന്നെ അവര്‍ക്കൊപ്പം വിടരുതെന്നും ആദ്യം വിടണമെന്നും പറഞ്ഞ് നടി പ്രൊഡക്ഷന്‍ കണ്‍ട്രോളറോടും ചൂടായി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്യാനെത്തിയ സംവിധായകനെ തെറി വിളിച്ച് നടി ഇറങ്ങിപ്പോയി . ഇതേ തുടര്‍ന്നാണ് പരിപാടിയില്‍ നിന്ന് നടിയെ ഒഴിവാക്കാന്‍ സംവിധായകന്‍ തീരുമാനിച്ചത്.
ലക്ഷ്മി പ്രിയക്ക് പകരം സ്‌നേഹ ശ്രീകുമാര്‍ സുന്ദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കും.ഇതു പോലെ മറ്റു ലൊക്കേഷനില്‍ വച്ചും സമാനമായ സംഭവം നടന്നതായി ആരോപണങ്ങളുണ്ട്. സത്യന്‍ അന്തിക്കാടിന്റെ സിനിമയിലും നടി പ്രശ്‌നമുണ്ടാക്കിയെന്നും വിവരങ്ങളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























