നയന്‍താരയും പ്രഭുദേവയും തമ്മില്‍ വീണ്ടും കലിപ്പില്‍

ഒരു ഇടവേളയ്ക്കു ശേഷം പ്രഭുദേവയും നയന്‍താരയും വീണ്ടും വിവാദത്തില്‍. പ്രഭുദേവ നായകനായി എത്തുന്ന ദേവി എന്ന ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. എം എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം താരത്തിന്റ മുന്‍കാമുകി നയന്‍സിനെക്കുറിച്ച് ഉള്ളതാണെന്നാണു തമിഴകത്തെ സംസാരം. തിരക്കഥയ്ക്കു നയന്‍സിന്റെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധം ഉണ്ടെന്നും പറയുന്നു. എന്നാല്‍ ഈ വാര്‍ത്തയോടു അണിയറ പ്രവര്‍ത്തകള്‍ പ്രതികരിച്ചിട്ടില്ല. ഹിന്ദിയിലും തെലുങ്കിലും അഭിനേത്രി എന്ന പേരില്‍ ചിത്രം എത്തും. തമന്നയാണു പ്രഭുദേവയുടെ നായിക.
നയന്‍താരയും പ്രഭുദേവയം തമ്മിലുള്ള അടുപ്പം പരസ്യമാണ്. പ്രഭുദേവയുമായി വിവാഹം വരെ എത്തിയ പ്രണയവും മതം മാറ്റവും പ്രഭു ദേവയുടെ പേര് നയന്‍സ് ടാറ്റു ആക്കിയും എല്ലാം ചര്‍ച്ചയായിരുന്നു. നയന്‍സിനെ വിവാഹം കഴിക്കാനായി പ്രഭുദേവ ആദ്യ ബന്ധം ഉപേക്ഷിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ ഒടുവില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടു പ്രഭുദേവയും നയന്‍സും വേര്‍പിരിഞ്ഞു. വിവാഹത്തിന് ഏതാനം ആഴ്ചകള്‍ക്കു മുമ്പാണ് ഇരുവരും പിരിഞ്ഞത്.
https://www.facebook.com/Malayalivartha
























