സുരക്ഷിത ലൈംഗികതയില്‍ വിശ്വസിക്കുന്നുവെന്ന് സണ്ണിലിയോണ്‍

ഇന്ത്യന്‍ സിനിമയിലെ നിലവിലെ ഏറ്റവും ചൂടന്‍താരം സണ്ണിലിയോണാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. നീലച്ചിത്ര നടിയെന്ന ഭൂതകാല ഇമേജുമായി ബോളിവുഡില്‍ അരങ്ങേറ്റത്തില്‍ തന്നെ തരംഗം സൃഷ്ടിച്ചിരുന്നു.
സണ്ണിലിയോണ്‍ ആരാധകരെ ഉണ്ടാക്കാന്‍ കാരണമായ പ്രധാന ഘടകങ്ങളില്‍ ഒന്ന് ഉള്ളത് വെട്ടിത്തുറന്ന് പറയാനുള്ള ധൈര്യമാണ്. സുരക്ഷിത ലൈംഗികതയുമായി ബന്ധപ്പെട്ട് താരം നടത്തിയ പുതിയ പ്രസ്താവനയും മാധ്യമങ്ങള്‍ ഏറ്റെടുത്തു.
സുരക്ഷിത ലൈംഗികതയും ഗര്‍ഭനിരോധനവും വിവാഹത്തില്‍ കിട്ടുമെന്ന താരത്തിന്റെ പ്രസ്താവനയാണ് വൈറലായിരിക്കുന്നത്. ലൈംഗികതയും ഗര്‍ഭനിരോധന ഉറയും തമ്മിലുള്ള ബന്ധം എന്താണെന്ന ചോദ്യത്തിനാണ് താരം ഈ രീതിയില്‍ പ്രതികരിച്ചത്. സുരക്ഷിത ലൈംഗികതയിലാണ് താന്‍ വിശ്വസിക്കുന്നത്. തന്റെ വിശ്വാസ സംവിധാനത്തിന്റെ ഭാഗമാണെന്നും തെരഞ്ഞെടുക്കുന്ന ബ്രാന്റുകളുമായും അത് ബന്ധപ്പെട്ടിരിക്കുന്നതായി താരം പറഞ്ഞു.
എന്തുകൊണ്ടാണ് ലൈംഗിക ഉറകള്‍ പോലെയുള്ളവയുടെ പരസ്യത്തില്‍ താരങ്ങള്‍ അഭിനയിക്കാന്‍ വിസമ്മതിക്കുന്നതെന്ന ചോദ്യത്തിന് അത് ഓരോരുത്തരുടേയും രീതി അനുസരിച്ചുള്ള കാര്യങ്ങളാണെന്നും ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും ആള്‍ക്കാര്‍ ഗര്‍ഭനിരോധന ഉറയെ രഹസ്യമായ കാര്യമായിട്ടാണ് കരുതുന്നതെന്നും അതെല്ലാം ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്നും പറഞ്ഞു.
സുരക്ഷയ്ക്ക് വേണ്ടിയാണ് ഗര്‍ഭനിരോധന ഉറ വാങ്ങുന്നതെന്ന് താന്‍ കരുതുന്നു. സ്വകാര്യമായിട്ട് വേണമെങ്കില്‍ അങ്ങിനെ ചെയ്യുക. അതല്ല തുറന്ന് ചെയ്യാനാണ് ധൈര്യമെങ്കില്‍ അങ്ങിനെ ചെയ്യുകയെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha
























