നിവിന്റെ നായികമാരില്‍ ഭാര്യ റിന്നയ്ക്ക് ഏറ്റവും ഇഷ്ടം ആരെ?

പ്രേമം എന്ന ചിത്രത്തിന് ശേഷം മലയാളത്തിലെ റൊമാന്റിക് ഹീറോ ആയി മാറിയിരിയ്ക്കുകയാണ് നിവിന്‍ പോളി. എവിടെ ചെന്നാലും ആരാധികമാര്‍ പൊതിയും. ഭാര്യ റിന്ന കൂടെ ഉള്ളതൊന്നും ആരാധികമാര്‍ക്ക് വിഷയമല്ല.
നിവിന്റെ ഈ വളര്‍ച്ചയില്‍ റിന്നയ്ക്ക് സന്തോഷം മാത്രമേയുള്ളൂ. നിവിന്റെ നായികമാരെല്ലാം റിന്നയുമായി നല്ല കൂട്ടാണ്. തന്റെ നായികമാരില്‍ റിന്നയ്ക്കാരെയാണ് ഏറ്റവും ഇഷ്ടം നസ്‌റിയ നസീമിനെയും സായി പല്ലവിയെയും മഞ്ജിമ മോഹനെയുമാണ് നിവിന്‍ പറഞ്ഞു.
ഇവര്‍ മൂന്നുപേരും റിന്നയുടെ അടുത്ത സുഹൃത്തുക്കളാണെന്ന് നിവിന്‍ പറയുന്നു.
ഞാനും റിന്നയും കോളേജ്‌മേറ്റുകളായിരുന്നു. നല്ല സുഹൃത്തുക്കള്‍. സൗഹൃദമാണ് പ്രണയമായി പരിണമിച്ചത്. സിനിമയില്‍ കാണുന്ന ഒരു പ്രണയ എപ്പിസോഡുകളും ഞങ്ങളുടെ ജീവിതത്തിലുണ്ടായിട്ടില്ല. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ഭാര്യ റിന്നയാണെന്നും നിവിന്‍ പറയുന്നു
https://www.facebook.com/Malayalivartha
























