തന്നെ വിളിച്ചുവരുത്താന്‍ വനിതാ കമ്മീഷന് അധികാരമില്ല: സല്‍മാന്‍ ഖാന്‍

ബലാല്‍സംഗത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ നടന്‍ സല്‍മാന്‍ ഖാന്‍ ഇന്നും മാപ്പപേക്ഷിക്കുകയോ മഹാരാഷ്ട്ര വനിതാ കമ്മീഷന് മുന്നില്‍ ഹാജരാവുകയോ ചെയ്തില്ല. വനിതാ കമ്മീഷന്റെ പരിധിയില്‍ പെടുന്നതല്ല ഇക്കാര്യമെന്ന് നടന്‍ കമ്മീഷനെ അറിയിച്ചതായാണ് സൂചന.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും കമ്മീഷന് മുന്നില്‍ സല്‍മാന്‍ ഹാജരായിരുന്നില്ല. ഇന്ന് ഹാജരാകാന്‍ കമ്മീഷന്‍ വീണ്ടും സമന്‍സയച്ചിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാന്‍ കമ്മീഷന് മറുപടി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് പരിശോധിച്ച് എന്തുചെയ്യണമെന്ന് തീരുമാനിക്കുമെന്നും കമ്മീഷന്‍ വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha
























