നസ്‌റിയക്ക് പനി, ഫഹദ് അമ്മയുടെ മീറ്റിംഗ് ഉപേക്ഷിച്ചു

ഇക്കഴിഞ്ഞ അമ്മയുടെ മീറ്റിംഗിന് ഫഹദും നസ്‌റിയയും എത്താഞ്ഞപ്പോള്‍ പലരും ചോദിച്ചു എന്തേ ഇരുവരെയും കണ്ടില്ലല്ലോ, ഇരുവരും യാത്രയിലാണോ എന്നൊക്കെ. എന്നാല്‍ നസ്‌റിയക്ക് പനിപിടിച്ച് കിടപ്പായതിനാലാണ് ഫഹദ് മീറ്റിംഗിന് വരാതിരുന്നത്. ആലപ്പുഴയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന നസ്‌റിയക്ക് ഒപ്പം ഫഹദും ചേര്‍ന്നതോടെ അമ്മയുടെ മീറ്റിങ്ങിന് വരാനായില്ല. ഇരുവരും ലണ്ടന്‍ യാത്ര ഉള്‍പ്പെടെ കഴിഞ്ഞ് കുറേ ദിവസങ്ങള്‍ക്ക് മുമ്പാണ് എത്തിയത്. യാത്രയുടെ ക്ഷീണവും മറ്റും കൊണ്ടാണ് പനി പിടിച്ചതെന്ന് കരുതുന്നു. പനി കുറഞ്ഞെങ്കിലും ക്ഷീണം ഉണ്ടായിരുന്നു. അതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിക്കുകയായിരുന്നു.
കുടുംബസമേതം പോര്‍ച്ചുഗലില്‍ പോയതിനാല്‍ പൃഥ്വിരാജും അമ്മയുടെ മീറ്റിംഗിന് എത്തിയില്ല. ഊഴത്തിന്റെ ഷൂട്ടിംഗ് കോയമ്പത്തൂരില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് രാജു പോര്‍ച്ചുഗലിലേക്ക് പറന്നത്. ഭാര്യ സുപ്രീയയും മകളും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. വിനീത് ശ്രീനിവാസന്‍ ഇതുവരെ അമ്മയുടെ യോഗത്തിന് ഹാജരായിട്ടില്ല. അതിന്റെ കാരണവും അറിയില്ല. എന്നാല്‍ സാധാരണ ജനറല്‍ബോഡിക്ക് എത്താറുള്ള ശ്രീനിവാസന്‍ ഇത്തവണയും എത്തിയില്ല. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായതിനാല്‍ ജയറാമിനും എത്താനായില്ല. ഇക്കാര്യം ജയറാം ഇന്നസെന്റിനെ അറിയിച്ചിരുന്നു.
അതേസമയം കുറേനാളായി ജനറല്‍ ബോഡിയില്‍ നിന്നും അമ്മയുടെ മറ്റ് മീറ്റിംഗുകളില്‍ നിന്നും മാറി നില്‍ക്കുന്ന സുരേഷ് ഗോപി ഇത്തവണ തനിക്ക് വരാനൊക്കില്ലെന്ന് രേഖാമൂലം ഇന്നസെന്റിനെ അറിയിച്ചു. ജൂണ്‍ 26നായിരുന്നു ജനറല്‍ബോഡി. അന്ന് സുരേഷ് ഗോപിയുടെ പിറന്നാള്‍ ആയിരുന്നു. അതിനാലാണ് എത്താന്‍ കഴിയാത്തതെന്ന് താരം നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. യോഗത്തില്‍ എം.എല്‍.എമാരായ മുകേഷിനെയും ഗണേഷിനെയും ആദരിച്ചു.
https://www.facebook.com/Malayalivartha
























