ദുല്‍ഖറിന് സുല്‍ഫത്ത് പുരസ്‌കാരം നല്‍കി; മമ്മൂട്ടി ദേഷ്യം കൊണ്ട് വിറച്ചു

മമ്മൂട്ടിയുടെ എല്ലാ വിജയത്തിനും നന്മയ്ക്കും പിന്നില്‍ ഭാര്യ സുല്‍ഫത്താണെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ ഭാര്യ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ മമ്മൂട്ടിക്കു താല്പര്യക്കുറവാണോ...? കഴിഞ്ഞദിവസം ഒരു പ്രമുഖ ചാനല്‍ സംപ്രേക്ഷണം ചെയ്ത അവാര്‍ഡ് നിശയിലെ സംഭവവികാസങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. യൂറോപ്പിലെ ആദ്യ മലയാളം ചാനലായ ആനന്ദ് ടിവിയുടെ അവാര്‍ഡ് നിശയിലായിരുന്നു സംഭവം. അവാര്‍ഡ്‌നൈറ്റില്‍ മമ്മൂട്ടി സകുടുംബം പങ്കെടുത്തിരുന്നു.
മലയാളത്തിലെ മികച്ച നടനുള്ള അവാര്‍ഡ് ദുല്‍ഖറിനായിരുന്നു. അവാര്‍ഡ് നല്കാന്‍ സുല്‍ഫത്ത് മാഡം വേദിയിലെത്തണമെന്ന അവതാരകയായ ജൂവല്‍മേരിയുടെ ക്ഷണമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അതുവരെ പരിപാടി കണ്ട് രസിച്ചിരുന്ന മമ്മൂട്ടിയുടെ മുഖം പെട്ടെന്നുമാറി. ദേഷ്യംകൊണ്ട് ചുവന്നു. സുല്‍ഫത്താകട്ടെ നാണിച്ചു വരുന്നില്ലെന്നു പറയുകയും ചെയ്തു. സുല്‍ഫത്തിനോട് മമ്മൂട്ടി വേണ്ട എന്ന് പറയുന്നതു കാണാമായിരുന്നു. ഒടുവില്‍ ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയ സുല്‍ഫത്തിനെ നിര്‍ബന്ധിച്ചു. ദുല്‍ഖറും ആവശ്യപ്പെട്ടതോടെ സുല്‍ഫത്ത് എഴുന്നേറ്റ് വേദിയിലേക്ക് വരികയായിരുന്നു. സ്‌റ്റേജിലെത്തിയ സുല്‍ഫത്ത് മകന് അവാര്‍ഡും നല്കി.
ഇതെന്റെ ഏറ്റവും സ്‌പെഷ്യല്‍ പുരസ്‌കാരമാണ്. എന്റെ ഏറ്റവും വലിയ വിമര്‍ശകയും ആരാധികയുമായ ഉമ്മച്ചിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സ്‌റ്റേജില്‍ ആദ്യമായിട്ടാണ് ഉമ്മച്ചി. അതിന്റെ വിറയല്‍ ഉണ്ട്' ദുല്‍ഖര്‍ അത് പറഞ്ഞു തീരുമ്പോഴേക്കും നില ശാന്തമായിരുന്നു. മമ്മൂട്ടിയുടെ മുഖത്തും ചിരി കണ്ടു തുടങ്ങി. എങ്കിലും പരിപാടിയുടെ തുടക്കത്തിലേ ഉണ്ടായിരുന്ന പ്രസന്നത മമ്മൂട്ടിയില്‍ പിന്നെ കണ്ടില്ല.
https://www.facebook.com/Malayalivartha
























