പലതിനോടും കണ്ണടച്ചിരുന്നെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേനെ: ബൈജു

സിനിമയില്‍ പലതും കണ്ടില്ലെന്ന് നടിച്ചിരുന്നെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേനെ എന്ന് നടന്‍ ബൈജു. പക്ഷെ, ചിലത് കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സിനിമയെ ജീവിതത്തിന്റെ ഭാഗമായി കണ്ടിരുന്ന നാളുകളില്‍ ദേഷ്യപ്പെടലുകളും ഇറങ്ങിപ്പോക്കുകളും ഉണ്ടായിട്ടുണ്ട്. അതൊക്കെ അഭിനയത്തോടുള്ള ആത്മാര്‍ത്ഥത കൊണ്ടാണ്. ചില ആളുകളുമായി അടുപ്പം സൂക്ഷിക്കുന്നതും അവസരങ്ങളെ ബാധിക്കുമെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. ഇപ്പോഴും എല്ലാ വര്‍ഷവും മൂന്നും നാലും സിനിമകളില്‍ അഭിനയിക്കും. പലതും ഓടാത്തത് കൊണ്ട് ആളുകള്‍ ശ്രദ്ധിക്കുന്നില്ലെന്ന് മാത്രം.
കരിങ്കുന്നം സിക്‌സസില്‍ മഞ്ജുവാര്യര്‍ക്കൊപ്പം നല്ല വേഷമാണ് ലഭിച്ചത്. ബൈജു പണ്ട് ഹോക്കി കളിക്കാരനായിരുന്നു. വോളിബോളുമായി അത്രവലിയ ബന്ധമില്ലെങ്കിലും ചിത്രത്തില്‍ വോളിബോള്‍ പ്ലയറായി അഭിനയിച്ചു. കളികളുടെ രസം വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് കരിങ്കുന്നം സിക്‌സസ് തെരഞ്ഞെടുത്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം ബാബു ആന്റണിക്കൊപ്പം അഭിനയിച്ചു എന്ന പ്രത്യേകതയും കരിങ്കുന്നം സിക്‌സസിലുണ്ട്. മുമ്പ് ഉപ്പുകണ്ടം ബ്രദേഴ്‌സ് ഉള്‍പ്പെടെയുള്ള സിനിമകളില്‍ ബൈജുവും ബാബു ആന്റണിയും അഭിനയിച്ചിട്ടുണ്ട്. ആ പഴയ ഓര്‍മകളും പങ്കുവയ്ക്കാന്‍ കരിങ്കുന്നം സിക്‌സസിനായി.
സിനിമവിട്ട് വേറൊരു തൊഴിലും ചെയ്യില്ലെന്ന് ബൈജു പറഞ്ഞു. നല്ല സിനിമകള്‍ കിട്ടിയാല്‍ ജനം ഓര്‍ത്തിരിക്കും. അതു ഭാഗ്യമാണ്. നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ബൈജു. അത് തന്നെ തേടിവരുമെന്ന വിശ്വാസത്തില്‍. പഴയ തലമുറയില്‍ പെട്ട തനിക്ക് ന്യൂജന്‍ സിനിമാക്കാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞു എന്നത് വലിയഭാഗ്യമായി ബൈജു കാണുന്നു. രണ്ട് കൂട്ടര്‍ക്കുമിടയില്‍ സിനിമ എന്ന മാജിക് മാത്രമാണ് ഉള്ളതെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha
























