ഇപ്പോള്‍ പ്രണയം ഒരാളോട് മാത്രം... സന്തോഷിച്ചിരിക്കുമ്പോള്‍ അവന്റെ വരവ് ഒരു തുള്ളിച്ചാട്ടം തന്നെ; പക്ഷെ... മഴയോര്‍മകളുമായി കാവ്യ

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു വരപ്രസാദം പോലെ ദൈവം അനുഗ്രഹിച്ച് നല്‍കിയതാണ് മഴ. മഴ ആസ്വദിക്കാത്ത ആരുമില്ലതന്നെ. നമ്മുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് കൂടെക്കരഞ്ഞും സന്തോഷത്തില്‍ തുള്ളിച്ചാടിയും വരുന്ന മഴ ഒരു പ്രത്യേക അനുഭവം തന്നെ.
തന്റെ മഴയനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് കാവ്യ മാധവന്‍. ഇപ്പോള്‍ കാവ്യയുടെ പ്രണയം ഒരാളോട് മാത്രമാണ്. തന്റെ സുഖദു:ഖത്തില്‍ പങ്കാളിയാകുന്ന മഴയോട്. അത്രമേല്‍ ഇഷ്ടമാണ് കാവ്യയ്ക്ക് മഴയോട്.
മഴ നമ്മുടെ മനസിന്റെ രീതിയ്ക്കനുസരിച്ച് മാറുന്നുണ്ടെന്നാണ് കാവ്യയ്ക്കു തോന്നാറുള്ളത്. വിഷമിച്ചിരിക്കുന്ന സമയത്ത് മഴ പെയ്യുമ്പോള്‍ മഴ ആ വിഷമത്തില്‍ പങ്കുചെരുകയും ആശ്വസിപ്പിക്കുകയുമാണെന്നു തോന്നും. ഇനി മനസു സന്തോഷത്താല്‍ ഇരിക്കുമ്പോള്‍ മഴയും നമ്മോടൊപ്പം തുള്ളിച്ചാടുകയാണോയെന്നു തോന്നും. അങ്ങനെ മഴ മനസിനൊപ്പം മാറിക്കൊണ്ടിരിക്കുകയാണെന്നാണ് തനിക്കും തോന്നുന്നതെന്നു കാവ്യ പറയുന്നു. 
https://www.facebook.com/Malayalivartha
























