സ്വന്തം ജീവിതവുമായി സിനിമയില്‍ സണ്ണി ലിയോണ്‍

സ്വന്തം ജീവിതകഥയില്‍ സണ്ണി ലിയോണ്‍ അഭിനയിക്കും. സിനിമ താരത്തിന്റെ നേര്‍ജീവിതം പറയുന്നതാണ് എന്നതിനപ്പുറത്ത് സിനിമയില്‍ അഭിനയിക്കുന്നതെല്ലാം അതേ താരങ്ങള്‍ തന്നെയാണെന്നതാണ് പ്രത്യേകത. ഉദാഹരണത്തിന് താരത്തിന്റെ ഇഷ്ടങ്ങളും ഭര്‍ത്താവ് ദാനിയേല്‍ വെബ്ബറുമായുള്ള പ്രണയവും വിവാഹവും നീലച്ചിത്ര ജീവിതവും ബോളിവുഡ് അനുഭവങ്ങളുമെല്ലാം പറയുന്ന സിനിമയില്‍ താരത്തിന്റെ ഭര്‍ത്താവായി വേഷമിടുന്നത് ദാനിയേല്‍ വെബ്ബര്‍ തന്നെയാണ്. അതുപോലെ തന്നെ സിനിമയില്‍ പറയുന്ന അതേ കഥയില്‍ കഥാപാത്രങ്ങളെല്ലാം അതേ ആള്‍ക്കാര്‍ തന്നെയാകും.
സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാമായി അഭിനയിക്കുന്നത് അതേ ആള്‍ക്കാര്‍ തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സണ്ണിയും ദാനിയേല്‍ വെബ്ബറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ 'തേരെ ബിന്‍ ലാദന്‍' ഫെയിം അഭിഷേക് ശര്‍മ്മയായിരിക്കുമെന്നും ഈ വര്‍ഷം അവസാനം റിലീസ് ഉണ്ടാകുമെന്നുമാണ് കരുതുന്നത്. പച്ചയായ ജീവിതമാണ് കുറിക്കുന്നതെങ്കിലും അതൊരിക്കലും ഡോക്യുമെന്ററി ആയിരിക്കില്ലെന്നും വികാരങ്ങളും തമാശ നിറഞ്ഞ രംഗങ്ങളുമെല്ലാം വരുന്ന തികച്ചും സിനിമാറ്റിക്കായ ദൃശ്യവിരുന്നായിരിക്കുമെന്നാണ് സംസാരം.
https://www.facebook.com/Malayalivartha
























