ഡാ ഡാ ഡിങ്, ദീപിക അഭിനയിച്ച പരസ്യ ചിത്രത്തിലെ ഗാനം ലോകമെങ്ങും ഏറ്റു പാടുന്നു

തൊട്ടതെല്ലാം പൊന്നാക്കുകയെന്നത് എല്ലാവര്ക്കും വധിക്കുന്ന ഒരു കാര്യമല്ല. എന്നാല്‍ ചിലര്‍ക്ക് ഇത്തരത്തിലുള്ള അപാര സിദ്ധികളുണ്ടെന്നത് വാസ്തവമാണ്. അതൊലൊരാളാണ് ദീപിക പദുകോണ്‍. ബാഡ്മിന്റണ്‍ താരമായിരുന്ന അച്ഛന്റെ മകള്‍ ബോളീവുഡും കടന്നു ഹോളീവുഡിലെത്തി നില്‍ക്കുകയാണിപ്പോള്‍. ബോളീവുഡില്‍ അരങ്ങേറ്റം കുറിച്ചത് കിംഗ് ഖാനോടൊപ്പമാണെങ്കില്‍ ഹോളീവുഡില്‍ ആക്ഷന്‍ ഹീറോ പരിവശത്തിലൂടെ ലോകശ്രദ്ധേയനായ വീണ് ഡീസലിനൊപ്പവും. സിനിമ ജീവിതത്തില്‍ ഏതൊരു നായികമാരും അസൂയപ്പെടുത്തുന്ന തരത്തിലാണ് താരം മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഹോളീവുഡിലെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ദീപിക ഇപ്പോള്‍. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ ലോകം മുഴുവന്‍ എത്തി നില്‍ക്കുകയാണ്.
എന്നാല്‍ അഭിനയിച്ചിരിക്കുന്നു പരസ്യ ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും യൂട്യുബിലും തരംഗമായി മാറിയിരിക്കുകയാണ്. സ്‌പോര്‍ട്‌സ് അനുബന്ധ ഉല്‍പന്ന നിര്‍മാതാക്കളായ 'നൈക്കി'യുടെ ഏറ്റവും പുതിയ പരസ്യമാണ് ഇതിനോടകം ഹിറ്റായിക്കൊണ്ടിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ചീഫ് ഓപറേറ്റിങ് ഓഫിസറായ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് ഉള്‍പ്പെടെ തങ്ങളുടെ ഔദ്യോഗിക പേജില്‍ ഈ വിഡിയോ ഷെയര്‍ ചെയ്തതോടെ സംഗതി സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി ഇതിനോടകം തന്നെ മാറിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കില്‍ 60 ലക്ഷം ഹിറ്റുകള്‍. യുട്യൂബില്‍ പരസ്യം കണ്ടത് 34 ലക്ഷം പേര്‍. ഹോക്കി താരം റാണി റാംപല്‍, ഫുട്‌ബോള്‍ താരം ജ്യോതി ആന്‍ ബററ്റ്, സര്‍ഫിങ് താരം ഇഷിത മാളവ്യ തുടങ്ങിയ വന്‍താരങ്ങള്‍ക്കൊപ്പം നൂറോളം കായിക താരങ്ങളാണു പരസ്യത്തില്‍ വരുന്നത്.
ഫുട്‌ബോളും ക്രിക്കറ്റും റസ്ലിങ് ബോക്‌സിങ്ങും അത്ലറ്റിക്‌സുമൊക്കെയായി വനിതകള്‍ ട്രാക്കില്‍ നിറഞ്ഞ നൈക്കി പരസ്യം ഫെയ്‌സ് ബുക്കില്‍ ദീപിക പദുക്കോണ്‍ ഷെയര്‍ ചെയ്തതോടെയാണ് ആരാധകര്‍ ഏറ്റുപിടിച്ചത്.
ചക് ദേ ഇന്ത്യയിലെ പാട്ടു കേള്‍ക്കുന്ന അതേ ആവേശത്തോടെ പരസ്യ ഗാനത്തിനൊപ്പം ലോകം മുഴുവന്‍ താളം പിടിക്കുന്നു- ഡാ ഡാ ഡിങ്
https://www.facebook.com/Malayalivartha
























