കബാലി ഗേളും സൂപ്പറിലേക്ക്...

കബാലിയില്‍ രജനി ഉണ്ടാക്കിയ മാസ്മരിക ശക്തി വളരെ വലുതാണ്. എന്നാല്‍ അതിനുള്ളിലും തിളങ്ങിയ സുന്ദരിയാണ് ധന്‍സിക. സമ്പൂര്‍ണ്ണ രജനിപ്പടമായ കബാലിയില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന രജനിയുടെ രക്ഷകയുടെ വേഷത്തില്‍ എത്തിയ ഈ സഌംബ്യൂട്ടി ആള്‍ക്കാരുടെ ധാരണ തന്നെ മാറ്റിമറിച്ചുകളഞ്ഞു.
ഫൈറ്റ് രംഗങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ധന്‍സികയ്ക്ക് തകര്‍പ്പന്‍ കയ്യടിയാണ് കിട്ടുന്നത്. ജയം രവിക്കൊപ്പം ആക്ഷനും സാഹസികതയ്ക്കും പ്രാധാന്യമുള്ള പേരാണ്‍മൈയിലൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും പിന്നീട് അറവാന്‍, പരദേശി എന്നീ സിനിമയിലൂടെ അവാര്‍ഡ് സിനിമയുടെ ഭാഗമായി പോയ ധന്‍സികയ്ക്ക് കബാലി ഇപ്പോള്‍ തുണയായി മാറിയിരിക്കുകയാണ്.

കബാലിയിലെ യോഗി എന്ന കഥാപാത്രത്തിനായി ഭംഗിയേറിയ നീണ്ട മുടി മുറിച്ച് ഷോര്‍ട്ട് ഹെയര്‍ സ്‌റ്റൈലോടു കൂടിയാണ് താരം പ്രത്യക്ഷപ്പെടുന്നത്. പഠനകാലത്ത് ഫുട്‌ബോള്‍, വോളിബോള്‍ എന്നിവയ്ക്ക് പുറമേ ജിംനാസ്റ്റിക്‌സിലും മികവ് തെളിയിച്ച ധനസിക ഫിറ്റ്‌നസില്‍ കാട്ടിയ ശ്രദ്ധയാണ് ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ സഹായിച്ചത്. വഴിത്തിരു, കാത്താടി, സമുദ്രക്കനിയുടെ കിത്‌ന, കാലക്കൂത്ത്, റാണി എന്നിവയെല്ലാമാണ് ഇനി താരത്തിന്റെ സിനിമകള്‍.
https://www.facebook.com/Malayalivartha
























