അനുഗ്രഹിക്കൂ മസില്‍ ഖാനെ... ഗുസ്തി വീരന്‍മാരുടെ ഇഷ്ട ദൈവമായി സല്‍മാന്‍ ഖാന്‍

കാണ്‍പൂരിലെ ചന്ദു അഖാരയിലെ ഗുസ്തി വീരന്‍മാരുടെ കാണപ്പെട്ട ദൈവം ഇപ്പോള്‍ സല്‍മാന്‍ ഖാനാണ്. സുല്‍ത്താന്‍ സിനിമ കണ്ടതില്‍ പിന്നെയാണ് ഇവരുടെ ദൈവം സല്‍മാന്‍ ഖാനായി മാറി.
ഗുസ്തിയില്‍ വിജയിക്കാന്‍ സല്‍മാന്‍ ദൈവം സഹായിക്കുമെന്നാണ് ചന്ദു അഖാരയിലെ ഗുസ്തി വീരന്‍മാരുടെ ഇപ്പോഴത്തെ വിശ്വാസം. സല്‍മാന്റെ ഫോട്ടോയില്‍ മാലയിട്ടു വിളക്കു കൊളുത്തി പ്രാര്‍ഥിച്ചിട്ടേ ഇവര്‍ ഇപ്പോള്‍ ഗോദയിലേക്കിറങ്ങാറുള്ളൂ.
സല്‍മാന്‍ഖാന്റെ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ സുല്‍ത്താന്‍ ഇപ്പോഴും ബ്ലോക്ബസ്റ്ററായി തുടരുന്നു. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രം ഈദ് ദിനത്തിലാണു തീയറ്ററുകളിലെത്തിയത്. റെക്കോര്‍ഡുകള്‍ ഭേദിച്ച കളക്ഷനുമായി ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ മുന്നേറുകയാണ്. അനുഷ്‌ക ശര്‍മ, രണ്‍ദീപ് ഹൂഡ, അമിത് സാഥ് എന്നിവരാണു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha
























