പഴയ കളിയും ചിരിയുമായി ദിലീപും കാവ്യയും പിന്നെയും
പഴയ കളിയും ചിരിയുമായി കാവ്യാ മാധവനും ദിലീപും തീയറ്ററുകളിലെത്തുന്നു. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിഖ്യാത ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്യുന്ന പിന്നെയും ഈ മാസം 19നാണ് റിലീസ്.
പുരുഷോത്തമന് എന്ന കഥാപാത്രമായി ദിലീപ് എത്തുമ്പോള്‍ ഭാര്യ ദേവിയായി കാവ്യ എത്തുന്നു. നെടുമുടി വേണു, വിജയരാഘവന്, ഇന്ദ്രന്‍സ്, കെപിഎസി ലളിത, പ്രൊഫ: അലിയാര്, പി.ശ്രീകുമാര്‍, സുധീര്‍ കരമന എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രശസ്ത മറാഠി താരം സുബോധ് ഭാവെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
എംജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം. ഹരികുമാര്‍ ശബ്ദലേഖനം. ബി അജിത്ത്കുമാര്‍ എഡിറ്റിങ്. കാസ്റ്റിംഗും പ്രൊഡക്ഷന്‍ ഡിസൈനിങ്ങും കുക്കു പരമേശ്വരന്. 2008ല്‍ പുറത്തുവന്ന ഒരു പെണ്ണും രണ്ടാണുമാണ് അവസാനം തീയേറ്ററുകളിലെത്തിയ അടൂര്‍ ചിത്രം.
https://www.facebook.com/Malayalivartha