ബാലപീഡനത്തിന് ഇരയായിട്ടുണ്ട്... എല്ലാം തുറന്നു പറഞ്ഞ പാര്‍വതി
ജീവിതത്തിലെ വിവിധ പരീക്ഷണങ്ങളിലൂടെ കടന്നുപോയ പോര്വതി സ്വന്തം ജീവിതാനുഭവം വിവരിച്ചു. വിവിധ പരീക്ഷകളില്‍ വിജയം നേടിയവര്‍ക്കുള്ള ഹൈബി ഈഡന് എം.എല്‍.എയുടെ അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബാലപീഡനത്തിനും, ഓണ്‍ലൈന്‍ ആക്രമണത്തിനും തുടങ്ങി സ്ത്രീയെന്ന നിലയില്‍ നിരവധി സംഘര്‍ഷാവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് പാര്‍വതി പറഞ്ഞു.
ജാഗ്രത എന്ന വാക്കിന് വലിയ അര്‍ഥങ്ങളുണ്ട്. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ യുവതല മുറയ്ക്കുണ്ടാവണമെന്നും അവര്‍ അവരുടെ അനുഭവങ്ങളില്‍ നിന്ന് പറയുന്നത് നമുക്കു ഗുണം ചെയ്യുകയേയുള്ളുവെന്നും പാര്‍വതി പറഞ്ഞു. നിറഞ്ഞ കൈയ്യടികള്ക്കിടയിലാണ് പാര്‍വതി വേദിയിലെത്തിയത്.
നവ മാധ്യമങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് ബോധവല്‍ക്കരണം ലക്ഷ്യമിട്ടുള്ള ബോധിനി എന്ന വീഡിയോയിലും പാര്‍വതി സാന്നിധ്യ മറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha