ഇനിയ ആവിയായി എത്തുന്നു
നടി ഇനിയ ആവിയായി. ഭരതിന്റെ നായികയായി അഭിനയിക്കുന്ന പൊട്ടമ്മയിലാണ് താരം ആവിയായി (പ്രേതം) എത്തുന്നത്. ദൈവിക ശക്തിയുള്ള പൊട്ടുഅമ്മ കഥാപാത്രമാണ് ഇനിയയുടേത്. ഈ കഥാപാത്രത്തിന്റെ ആത്മാവ് ഭരതിന്റെ ശരീരത്തില്‍ കയറുന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഇതോടെ ഭരതിന്റെ കഥാപാത്രം പൊട്ടുഅമ്മയായി മാറുകയാണ്. കൊള്ളിമലയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. വളരെ റിസ്ക്കിയായ സംഘട്ടനരംഗങ്ങളില്‍ വരെ ഇനിയ അഭിനയിച്ചു കഴിഞ്ഞു. മുമ്പ് ഇത്തരം സീനുകളില്‍ അഭിനയിച്ചിട്ടുള്ള ഭരതിന്റെ പിന്തുണ തനിക്കുണ്ടായിരുന്നെന്നും താരം പറഞ്ഞു.
ബിജുമേനോന്റെ നായികയായി അഭിനയിച്ച സ്വര്‍ണക്കടുവ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇനിയ പൊട്ടുഅമ്മയുടെ ലൊക്കേഷനിലേക്ക് പറന്നത്. തൃശൂര്‍, കുന്നംകുളം ഭാഗത്തെ ആളുകളുടെ ജീവിതരീതിയെ ആധാരമാക്കിയാണ് സ്വര്‍ണക്കടുവ ഒരുക്കിയത്. ബാബുജനാര്ദ്ദനന്റേതാണ് തിരക്കഥ. അദ്ദേഹമാണ് ഇനിയയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. ചിത്രത്തില്‍ ബിജുമേനോന്റെ രണ്ട് നായികമാരില്‍ ഒരാളാണ് ഇനിയ. ഇന്നസെന്റാണ് മറ്റൊരു കഥാപാത്രം. ബിജുമേനോന്റെ െ്രെഡവര്‍ കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ മൂന്ന് സ്ത്രീകളാണ് കടന്ന് പോകുന്നത്. അതില്‍ ലൗലി എന്നയാളുടെ വേഷമാണ് ഇനിയ ചെയ്തത്.
അമര്‍ അക്ബറില് ഐറ്റം ഡാന്‍സ് ചെയ്തതിനെ പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു ചിത്രം ഉപേക്ഷിച്ചാല്‍ വലിയ നഷ്ടമായിരുന്നേനെ എന്ന് താരം പറഞ്ഞു. ആ ചിത്രം പോയവര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റാണ്. പിന്നെ നാദിര്‍ഷയെ ഇനിയക്ക് പണ്ട് മുതലേ അറിയാമായിരുന്നു. മത്രമല്ല പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് പാട്ട് പാടിയത്. അങ്ങനെ ഉള്ള ഒരു ഗാനരംഗം ഉപേക്ഷിക്കുന്നത് ശരിയല്ലെന്ന് താന്‍ വിശ്വസിക്കുന്നതായും താരം പറഞ്ഞു.
https://www.facebook.com/Malayalivartha