ചാനല്‍ അവതാരകയോട് പൊട്ടിത്തെറിച്ച് റാണ ദഗുബതി

കുറച്ച് നാളുകള്‍ക്ക് മുന്‍പ് തമിഴ് നടന്‍ ധനുഷ് അവതാരകയോട് ദേഷ്യപ്പെട്ട് മൈക്കും മറ്റും വലിച്ചെറിഞ്ഞ സംഭവം നടന്നിരുന്നു. ഇപ്പോഴിതാ സമാനസംഭവം തെലുഗ് സിനിമാലോകത്തും. ബാഹുബലിയിലൂടെ വില്ലന്‍ വേഷം ചെയ്ത് പ്രേക്ഷക ഹൃദയം കീഴടക്കിയ റാണാ ദഗുപതിയാണ് ഇപ്പോള്‍ പുതിയ വിവാദനായകന്‍.
അഭിമുഖത്തിനിടയില്‍ ചാനല്‍ അവതാരകയോട് പൊട്ടിത്തെറിച്ച് നടന്‍ റാണ ദഗുപതി. തെലുങ്ക് ചാനലായ ടിവി 9-ന്റെ അവതാരകയോടാണ് റാണാ ദേഷ്യപ്പെട്ടത്. തെലുങ്ക് താരങ്ങള്‍ ഉള്‍പ്പെട്ട മയക്കുമരുന്നു കേസിനെക്കുറിച്ചായിരുന്നു അവതാരകയുടെ ചോദ്യം.
റാണയുടെ വീട്ടില്‍ എന്തിനാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തിയത് എന്ന ചോദ്യം കേട്ടതോടെ റാണ പൊട്ടിത്തെറിക്കുകയായിരുന്നു. ചോദ്യം കേട്ടതോടെ പെട്ടെന്ന് റാണയുടെ മുഖഭാവം മാറി, പിന്നീട് കൈ ചൂണ്ടി ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് അവതാരകയോട് ദേഷ്യപ്പെട്ടു. അവതാരക ഞെട്ടി വിറയ്ക്കുന്നതും വീഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha


























