സ്വയം പോരാടാന്‍ അറിയാം:ശ്വേതാ മേനോന്

വിമണ്‍ കളക്ടീവിന്റെ ആവശ്യം തനിക്കില്ലെന്ന് ശ്വേതാ മേനോന്‍. സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ശ്വേത മേനോന് വിമണ്‍ കളട്കീവിന്റെ ആവശ്യമില്ലെന്നും സ്വയം പോരാടാന്‍ അറിയാമെന്നും ശ്വേത വ്യക്തമാക്കി. എന്നാല്‍ അമ്മ സംഘട തനിക്ക് മികച്ച പിന്തുണ നല്‍കുന്നുണ്ടെന്നും താരം വ്യക്തമാക്കി.
നിലവില്‍ മലയാള സിനിമാ ലോകത്ത് നടക്കുന്ന വിവാദങ്ങള്‍ കണക്കിലെടുത്ത് ഓണത്തിന് താരങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനെ കുറിച്ചും ശ്വേത പറയുന്നു. ഇത്തവണ ചാനല്‍ ഓണപ്പരിപാടികളില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിലാണ് താരങ്ങള്‍. എന്നാല്‍ തന്റെ അറിവില്‍ അങ്ങനെയൊന്നു ഉണ്ടായിട്ടില്ലെന്നും ചാനല്‍ ബഹിഷ്‌കരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്വേതാ മേനോന്‍ അറിയിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ മാധ്യമങ്ങളുടെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന ഭയമാണ് താരങ്ങളുടെ ചാനല്‍ ബഹിഷ്‌കരണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha


























