ചാക്കോച്ചനെ തേങ്ങ കൊണ്ട് എറിഞ്ഞ് വീഴ്ത്തി!

കുഞ്ചാക്കോ ബോബനെ തേങ്ങ എറിഞ്ഞു വീഴ്ത്തി. ബൈക്ക് ഓടിച്ച് വരികയായിരുന്ന കുഞ്ചാക്കോ ബോബനെയാണ് തേങ്ങ എറിഞ്ഞു വീഴ്ത്തിയത്. തേങ്ങയേറില്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു, ഒപ്പം കുഞ്ചാക്കോ ബോബനും മലര്‍ന്നടിച്ച് വീണു. ബൈക്കില്‍ നിന്നും വീണെങ്കിലും പരിക്കുകളൊന്നുമില്ലാതെ ചാക്കോച്ചന്‍ രക്ഷപ്പെട്ടു. കുഞ്ചാക്കോ ബോബനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തിലെ ഒരു രംഗമാണിത്.
വ്യത്യസ്ത ലുക്കിലാണ് ചാക്കോച്ചന്‍ ചിത്രത്തിലെത്തുന്നത്. ലമ്പടനും മുഴുക്കുടിയനുമായാണ് ചിത്രത്തില്‍ ചാക്കോച്ചന്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ഈ തേങ്ങ ഏറ് രംഗം വളരെ ബുദ്ധിമുട്ടേറിയ രംഗമായിരുന്നു. ബൈക്കില്‍ വരുമ്പോള്‍ ഒരാള്‍ കരിക്ക് വെച്ച് എറിയുന്നതാണ് രംഗം.
സംവിധായകനും നിര്‍മ്മാതാവും അപകടം പിടിച്ച ഈ രംഗം ഡ്യൂപ്പിനെ വെച്ച് ചിത്രീകരിക്കാന്‍ തീരുമാനിച്ചെങ്കിലും താന്‍ തന്നെ ചെയ്യാമെന്ന് ചാക്കോച്ചന്‍ വാശിപിടിച്ചു. ഒടുവില്‍ ചാക്കോച്ചന്‍ തന്നെ ആ ഷോട്ട് പൂര്‍ത്തിയാക്കി. ഒറ്റ ടേക്കില്‍ തന്നെ ഈ ഷോട്ട് ഓകെയായി. ഷോട്ട് ഭംഗിയായി പൂര്‍ത്തിയാക്കിയ ചാക്കോച്ചന് സെറ്റിലുള്ളവര്‍ ഒന്നടങ്കം കയ്യടിച്ചു.
സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ്, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
https://www.facebook.com/Malayalivartha


























