ബോളിവുഡ് നടന്‍ സീതാറാം പഞ്ചാല്‍ അന്തരിച്ചു

ബോളിവുഡ് നടന്‍ സീതാറാം പഞ്ചാല്‍ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു. മൂന്ന് വര്‍ഷങ്ങളായി വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും ശ്വാസകോശ അര്‍ബുദത്തിനും ചികിത്സയിലായിരുന്നു.
1994ല്‍ ബാന്‍ഡിറ്റ് ക്വീനിലൂടെ അഭിനയ രംഗത്തെത്തിയ സീതാറാം പീപ്‌ളി ലൈവ്, പാന്‍ സിങ് തോമര്‍, ദ ലെജന്‍ഡ് ഓഫ് ഭഗത് സിങ്, സ്‌ളം ഡോഗ് മില്യനിയര്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
തന്റെ 26ാം വിവാഹവാര്‍ഷികം ഇന്നലെയാണ് സീതാറാം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha


























