അമ്മയെ സന്തോഷിപ്പിക്കാന്‍ മംമ്ത ചെയ്തത്...

അമ്മയ്ക്ക് എന്ത് സമ്മാനം കൊടുത്താലും ആര്‍ക്കും മതിയാവില്ല. എപ്പോഴും സംശയമാണ് തന്റെ അമ്മയ്ക്ക് എന്ത് സമ്മാനം കൊടുക്കണമെന്നും അമ്മയ്ക്ക് ആ സമ്മാനം ഇഷ്ടപ്പെടുമോ എന്നൊക്കെ. എന്നാല്‍ അമ്മമാര്‍ക്ക് മക്കള്‍ എന്ത് സമ്മാനം കൊടുത്താലും അവര്‍ അത് സന്തോഷത്തോടെ സ്വീകരിക്കും. അമ്മമാര്‍ക്കു മക്കള്‍ നല്‍കുന്ന ഓരോ സമ്മാനവും ഏറെ വിലപ്പെട്ടതുമാണ്. ഇത്തരത്തില്‍ അമ്മയ്ക്കു നല്‍കിയ സമ്മാനത്തിന്റെ സുന്ദര നിമിഷം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണു പ്രിയ താരം മംമ്ത മോഹന്‍ദാസ്.
ജീവിതത്തിലെ ഏറ്റവും ആസ്വാദകരമായ ചില മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ് 2017. അതുകൊണ്ടുതന്നെ വര്‍ഷം അവസാനിക്കും മുന്‍പ് അമ്മയെ കണ്‍വേര്‍ട്ടബിളിലെ ആദ്യയാത്രയ്ക്കു കൊണ്ടുപോകാനുള്ള അവസരം കൈവിട്ടുകളയാന്‍ തോന്നിയില്ല. ഏറെ ത്രില്ലിലായിരുന്നു അമ്മ. അമ്മയുടെ വീഡിയോഗ്രഫി ഏറെ മികച്ചതാണെന്നും പ്രിയതാരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു. അമ്മമാരെ സന്തോഷിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും കുടുംബത്തോടെത്തുള്ള സുന്ദര നിമിഷങ്ങള്‍ എന്നെന്നും കാത്തുവയ്ക്കാനുള്ളതാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. 2.3 ലിറ്റര്‍ ഇക്കോബൂസ്റ്റ് എന്‍ജിനാണു ഫോഡ് മസ്താങിനു കരുത്തു പകരുന്നത്.
https://www.facebook.com/Malayalivartha























