കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാനെന്ന് ജൂഡ്

മമ്മൂട്ടിയെ വിമര്‍ശിച്ചുവെന്ന പേരില്‍ ആരംഭിച്ച ജൂഡ് പാര്‍വതി തര്‍ക്കമാണ് ഇപ്പോള്‍ സിനിമാ ലോകത്തെ പ്രധാന വിഷയം. തനിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തനെതിരെ അതേ ഭാഷയില്‍ മറുപടിയുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. ഇന്ന് രാവിലെയാണ് പ്രതാപ് പോത്തന്‍ ജൂഡിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
'ഒരു പട്ടി എപ്പോഴും പട്ടി തന്നെയായിരിക്കും. ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി, അവസാന ദിവസം നീ ഒന്നുമല്ലെന്നറിയും. ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള്‍ മാത്രമാണ് നീ' ഇതായിരുന്നു പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് അദ്ദേഹം അല്‍പ്പസമയത്തിനകം പിന്‍വലിക്കുകയും ചെയ്തു.
'കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍. ഗെറ്റ് വെല്‍ സൂണ്‍ ഡിയര്‍ ഓള്‍ഡ് ഡോഗ്' എന്നായിരുന്നു ഇതിന് ജൂഡിന്റെ തിരിച്ചുള്ള മറുപടി. അതിനിടെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്കും തന്റെ പുതിയ സിനിമയായ മായാനദിക്കുമെതിരെയുള്ള പ്രചരണത്തിനുള്ള മറുപടി പഴയ എസ്.എഫ്.ഐയുടെ മുദ്രാവാക്യമാണെന്ന് സംവിധായകന്‍ ആഷിഖ് അബു വ്യക്തമാക്കിയിരുന്നു. 'വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടെ..' എന്ന മുദ്രാവാക്യം പരാമര്‍ശിച്ച ആഷിഖ് അബുവിനെയാണ് ജൂഡ് കഞ്ചാവടിച്ച പേപ്പട്ടിയെന്ന് വിളിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























