ക്രിസ്മസ് ആഘോഷിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത നടി അമല പോളിന് കിട്ടിയ പണി

ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. എന്നാല്‍ ഇത്തവണത്തെ ക്രിസ്മസ് ആശംസയിലൂടെ പണി ചോദിച്ചു വാങ്ങിയിരിക്കുകയാണ് അമല പോള്‍. കുടുംബത്തോടൊപ്പമാണ് അമലയുടെ ക്രിസ്മസ് ആഘോഷം. നീളം കുറഞ്ഞ ചുവന്ന വസ്ത്രമാണ് അമല ധരിച്ചത്. അമ്മൂമയോടൊപ്പം ഇരുക്കുമ്പോഴെങ്കിലും മര്യാദയ്ക്ക് തുണിയുടുത്തൂടടി എന്നാണ് ചിലര്‍ ചോദിക്കുന്നത്. നിരവധിപ്പേര്‍ താരത്തിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.
ഇത്തവണ കുടുംബത്തോടൊപ്പം അമല ക്രിസ്മസ് ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ അമല ഇന്നലെ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആക്രമണം തുടങ്ങിയത്. അമലയുടെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുവെന്നും പോണ്ടിച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയ സംഭവവും ചൂണ്ടിക്കാട്ടിയാണ് ആക്രമണം.
അടുത്തിടെയായി അമല പോള്‍ ഏത് ചിത്രം പോസ്റ്റ് ചെയ്താലും സൈബര്‍ ആക്രമണം ഉണ്ടാകാറുണ്ട്. ക്രിസ്മസ് ആയിട്ട് അമ്മൂമ്മയുടെ അടുത്തിരിക്കുമ്പോഴെങ്കിലും മര്യാദയ്ക്ക് തുണി ഉടുത്തുകൂടെ എന്നാണ് ചിലരുടെ ചോദ്യം. അമല ക്രിസ്ത്യാനികള്‍ക്ക് നാണക്കേടാണെന്നാണ് മറ്റൊരു കൂട്ടരുടെ പരിഭവം. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചിലര്‍ കമന്റില്‍ എഴുതുന്നുണ്ട്.


https://www.facebook.com/Malayalivartha























