വിവാഹ വേദിയില്‍ താരങ്ങളായി ആരാധ്യയും ഐശ്വര്യയും

ബോളിവുഡ് നടി ഐശ്വര്യ റായിയുടെയും മകള്‍ ആരാധ്യയുടെയും ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആരാധകരുള്ളതാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഉള്ള ഫോട്ടോകളാണ്. മംഗളുരുവില്‍ കസിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഐശ്വര്യ റായിയും ആരാധ്യയും എത്തിയത്. ഐശ്വര്യയുടെ അമ്മയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
വിവാഹത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള സല്‍വാര്‍ അറിഞ്ഞാണ് ഇരുവരും എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹ ചടങ്ങില്‍ പ്രധാന ശ്രദ്ധാ കേന്ദ്രമായി നിറഞ്ഞു നിന്നത് ഈ അമ്മയും മകളുമായിരുന്നു. പൊതുവെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യാന്‍ മടി കാണിക്കാറുള്ള ആരാധ്യ പതിവില്‍ നിന്നും വ്യത്യസ്തമായി കിടിലന്‍ പോസുകളാണ് നല്‍കിയത്.
ഐശ്വര്യ റായിക്കൊപ്പം സ്ഥിരമായി പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുന്ന ആരാധ്യ സ്‌കൂളില്‍ പോവുന്നില്ലേയെന്ന സംശയം ഉയര്‍ത്തി ട്വിറ്ററിലൂടെ ചിലര്‍ രംഗത്തുവന്നിരുന്നു. അമ്മയോടൊപ്പം മകള്‍ എപ്പോഴും യാത്രയിലാണല്ലോയെന്ന തരത്തിലായിരുന്നു പരിഹാസം. വീക്കെന്‍ഡ് ദിനങ്ങളിലാണ് ആരാധ്യ അമ്മയോടൊപ്പം യാത്ര പോവുന്നത്. അത് ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. ആഴ്ചയുടെ അവസാന ദിനങ്ങള്‍ പ്രവര്‍ത്തി ദിനമല്ലാത്ത സ്‌കൂളിലാണ് തന്റെ മകള്‍ പഠിക്കുന്നതെന്നും അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























