വിജയ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ഇല്യാന ഡിക്രൂസ് വിവാഹിതയായോ?

നന്‍പന്‍ എന്ന വിജയ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഇല്യാന ഡിക്രൂസ്. തന്റെ സ്വകാര്യ ജീവിതം ആരാധകരുടെ മുന്നില്‍ നിന്നും മറച്ചു പിടിക്കാന്‍ ശ്രമിക്കാത്ത ഇല്യാന ഫോട്ടോഗ്രാഫറായ ആന്‍ഡ്രൂ നീബോണുമായുള്ള പ്രണയ ബന്ധവും പലതവണ തുറന്നു പറഞ്ഞിട്ടുള്ളതാണ്.
എന്നാലിപ്പോൾ ഈ കഴിഞ്ഞ ക്രിസ്മസിന് ഇല്യാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.
എനിക്കേറ്റവും പ്രിയപ്പെട്ട സമയം... ക്രിസ്മസ് കാലം... സന്തോഷകരമായ അവധിക്കാലം... വീട്... പ്രണയം... കുടുംബം... ഫോട്ടോ എടുത്തിരിക്കുന്നത് ഭര്‍ത്താവ് എന്നാണ് കാമുകനാനായ ആന്‍ഡ്രൂ നീബോണിനെ ടാഗ് ചെയ്തുകൊണ്ട് അലങ്കരിച്ച ക്രിസ്മസ് ട്രീക്ക് പുറംതിരിഞ്ഞു നില്‍ക്കുന്ന തന്റെ ചിത്രം ഇല്യാന പങ്കുവച്ചത്.

ഇരുവരുമൊന്നിച്ചുള്ള ഈ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ചിരിക്കുന്നത്. ഇരുവരും വിവാഹിതരായി എന്നതാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത.
വിവാഹവാര്‍ത്തയ്ക്ക് ഇതുവരെ താരത്തിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

https://www.facebook.com/Malayalivartha























