മകൾക്ക് കുറെ കൂട്ടുകാർ ഉണ്ട്; മലയാളത്തിന്റെ പ്രിയനടന്‍ പൃഥ്വി ആദ്യമായി കുഞ്ഞുമാലാഖയുടെ സ്കൂൾ വിശേഷങ്ങൾ പങ്ക് വയ്ക്കുന്നു

പൃഥ്വിയുടെ മകള്‍ അലംകൃതയ്ക്കും പൃഥ്വിരാജിനെ പോലെ തന്നെ നിരവധി ആരാധകരാണ് ഉള്ളത്. തങ്ങളുടെ കുഞ്ഞു മാലാഖയുടെ ഫോട്ടോ ആദ്യമായി പുറത്ത് വിട്ടതും അലംകൃതയുടെ മൂന്നാം പിറന്നാള്‍ ദിനത്തിലാണ്.
അതിനുശേഷം സോഷ്യല്‍ മീഡിയയില്‍ കുഞ്ഞു മാലാഖയുടെ ചിത്രം വൈറലായിരുന്നു. പത്ത് ആനയെ മേയ്ക്കുന്നതിന് തുല്യമാണ് രാജുവിന്റെ മകളെ നോക്കുന്നതെന്ന് പൃഥ്വിയുടെ 'അമ്മ മല്ലിക സുകുമാരനും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
നല്ല കുസൃതിയും വാശിയും ഉണ്ടെന്നായിരുന്നു മല്ലിക പറഞ്ഞത്. അലംകൃത ഇപ്പോള്‍ സ്‌കൂളില്‍ പോകുകയാണ്. മടിപിടിച്ച് വീട്ടില്‍ ഇരിക്കാന്‍ താല്പര്യമില്ലാത്ത കൂട്ടത്തിലാണ് മകളെന്ന് പൃഥ്വി പറയുന്നു. സ്‌കൂളില്‍ പോകാന്‍ അലംകൃതയ്ക്ക് ഇഷ്ടമാണെന്ന് പൃഥ്വി പറയുന്നു.
അലംകൃതയുടെ വിശേഷങ്ങൾ പങ്ക് വെച്ച് പൃഥ്വി;
അലംകൃതയ്ക്ക് സ്‌കൂളില്‍ പോകുന്നത് ഇഷ്ടമാണ്. രാവിലെ ബെഡില്‍ നിന്ന് വിളിച്ച് എണീപ്പിക്കുന്നത് തന്നെ സ്‌കൂളിന്റെ കാര്യം പറഞ്ഞാണ്. ഇനിയും എണീറ്റില്ലെങ്കില്‍ സ്‌കൂളില്‍ വിടില്ല എന്നു പറഞ്ഞാല്‍ അപ്പോള്‍ തന്നെ ചാടിയെണീക്കും. സ്‌കൂളില്‍ കുറെ കൂട്ടുകാര്‍ ഉണ്ട്.
ചിലരുടെ പേരൊക്കെ പറയാറുണ്ട്. ഇവളുടെ പ്രകൃതം വെച്ച് സ്‌കൂളില്‍ അടിപിടിയുണ്ടാകേണ്ടതാണ്. ഇതുവരെ പരാതിയൊന്നും വന്നിട്ടില്ല. എല്ലാ വീട്ടിലും പോലെ അമ്മ സ്ട്രിക്ടും അച്ഛന്‍ സോഫ്ട് ടൈപ്പും ആണ്. ഇവിടെയും അതുപോലെ തന്നെ. ഞാന്‍ വീട്ടില്‍ വരാറുള്ളപ്പോഴാണ് അവള്‍ക്ക് കുസൃതി കൂടുന്നതെന്ന ധാരണ വീട്ടുകാര്‍ക്ക് ഉണ്ട്.

അമ്മ പറഞ്ഞിട്ടുണ്ട് എന്നെ കണ്ടാല്‍ അവള്‍ക്ക് പേടിയാണെന്ന്. പക്ഷേ, ആ പേടി ഞാന്‍ കാണുന്നില്ല. എല്ലാ പരാതികളും പറയുന്നത് അമ്മയോടാണ്. ഡാഡ വഴക്കുപറഞ്ഞു, മമ്മ അതുചെയ്തു ഇതു ചെയ്തു, എല്ലാവര്‍ക്കും അടികൊടുക്കൂ എന്നൊക്കെ അവള്‍ അമ്മയോട് പറയും.
https://www.facebook.com/Malayalivartha























